print edition 41,500 കോടിയുടെ ഉപധനാഭ്യർഥനയുമായി ധനമന്ത്രാലയം

Parliament Winter Session
വെബ് ഡെസ്ക്

Published on Dec 02, 2025, 04:53 AM | 1 min read


ന്യൂഡൽഹി

നടപ്പുസാമ്പത്തികവർഷം 41500 കോടി രൂപ കൂടി ചെലവഴിക്കുന്നതിനുള്ള ഉപധനാഭ്യർഥ ന ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. നടപ്പുവർഷം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 1.32 ലക്ഷം കോടി രൂപയുടെ അധികചെലവാണ്‌ കണക്കാക്കുന്നത്‌. ഇതിൽ 90812 കോടി രൂപ വിവിധ മന്ത്രാലയങ്ങളിലെ ചെലവുചുരുക്കൽ നടപടികളിലൂടെയും ഉയർന്ന നികുതി വരുമാനത്തിലൂടെയും മറ്റും കണ്ടെത്താനാകുമെന്നാണ്‌ ധനമന്ത്രാലയത്തിന്റെ അവകാശവാദം. ശേഷിക്കുന്ന 41500 കോടി രൂപ ലഭ്യമാക്കുന്നതിനാണ്‌ പാർലമെന്റിന്റെ അനുമതി തേടിയത്‌.


രാസവളം സബ്‌സിഡിയ്ക്കായുള്ള അധികചെലവാണ്‌ ഇതിൽ മുഖ്യം. 18525 കോടി രൂപയാണ്‌ വളം സബ്‌സിഡിയ്‌ക്കായി ഉപധനാഭ്യർത്ഥനയിൽ നീക്കിവച്ചിട്ടുള്ളത്‌. എൽപിജി വിൽപ്പനയിലെ നഷ്ടം നികത്തുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്‌ വേണ്ടി 9473 കോടി രൂപയുടെ അനുമതിയും തേടിയിട്ടുണ്ട്‌. കേന്ദ്രഭരണ പ്രദേശങ്ങൾക്കായി 2500 കോടിയും ആഭ്യന്തര മന്ത്രാലയത്തിനായി 2298 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിനായി 1192 കോടിയുടെ അനുമതിയും തേടിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home