print edition എസ്‌ടി പട്ടികയിൽ 6 വിഭാഗങ്ങളെ ഉൾപ്പെടുത്താൻ നീക്കം ; അസമിൽ വൻ പ്രതിഷേധം

ഗുവാഹത്തി
ആറ് വിഭാഗങ്ങളെക്കൂടി പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അസമിലെ ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം. നിലവിൽ പട്ടികയിലുള്ള ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജനസംഖ്യ കൂടുതലുള്ള ആറ് വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നതോടെ സംവരണത്തിലും ആനുകൂല്യങ്ങളിലുമടക്കം അവസരങ്ങൾ കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
മന്ത്രിതല സമിതിയാണ് ആറ് വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്. ഇൗ റിപ്പോർട്ടിന്റെ പകർപ്പ് പ്രതിഷേധക്കാർ കത്തിച്ചു. കോർഡിനേഷൻ കമ്മിറ്റി ഓഫ് ദ ട്രൈബൽ ഓർഗനൈസേഷൻ ഓഫ് അസം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. സർവകലാശാലകളിൽ വിദ്യാർഥികളുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കുന്നുണ്ട്. ബിജെപി സർക്കാർ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. മണിപ്പുർ കലാപം പൂർണമായും കെട്ടടങ്ങും മുന്പാണ് മറ്റൊരു വടക്കു കിഴക്കൻ സംസ്ഥാനത്തും പ്രതിഷേധം അലയടിക്കുന്നത്. ഭൂരിപക്ഷ മെയ്‌ത്തി വിഭാഗത്തിന് എട്‌സി പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വർഗമായ കുക്കികൾ തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.









0 comments