മാനുവൽ ഫ്രെഡറിക് നിർഭയനായ ഗോൾകീപ്പർ , മ്യൂണിക് ഒളിമ്പിക്സിൽ നിർണായക പ്രകടനം
print edition ഗോൾവല കാത്ത ‘ടൈഗർ’

1979ലെ ബോംബെ ഗോൾഡ് കപ്പ് ടൂർണമെന്റിൽ ഗോൾകീപ്പറായ മാനുവൽ ഫ്രെഡറികിന്റെ പ്രകടനം (കടപ്പാട്: ദ ഹിന്ദു)
പി സുരേശൻ
Published on Nov 01, 2025, 04:49 AM | 2 min read
ചോരാത്ത കൈകളുള്ള നിർഭയനായ കാവൽക്കാരനായിരുന്നു മാനുവൽ ഫ്രെഡറിക്. എഴുപതുകളിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്ത കീപ്പർ ‘ടൈഗർ’ എന്നറിയപ്പെട്ടു. എതിരാളിക്കുമുന്പിൽ കീഴടങ്ങാത്ത ശൗര്യവും നിർഭയത്വവും പേരിന് കാരണമായി. പെനൽറ്റി സ്‌ട്രോക്കുകൾക്കുമുന്പിൽ നെഞ്ചുവിരിച്ചുനിന്ന പോരാളിയായിരുന്നു. 16 ദേശീയ ചാന്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയുണ്ട്.
മിന്നൽവേഗമാണ് സവിശേഷത. ദാദ, ഗോസ്‌റ്റ് എന്നീ വിശേഷണങ്ങളുമുണ്ടായിരുന്നു. ഹെൽമറ്റ് പോലും ഉപയോഗിക്കാതെയായിരുന്നു ഗോളുകൾ തടഞ്ഞിട്ടത്. മ്യൂണിക്ക് ഒളിമ്പിക്സിലെ മാസ്‌മരിക പ്രകടനം കണ്ട ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് നേരിട്ടെത്തി മാനുവലിനെ അഭിനന്ദിച്ചിരുന്നു. തീവ്രവാദികളുടെ ആക്രമണത്തിൽ കളിക്കാരാകെ വിറങ്ങലിച്ചുപോയ ആ ഒളിന്പിക്‌സിൽ ഇന്ത്യ ഹോക്കിയിൽ സ്വർണത്തോളം തിളക്കമുള്ള വെങ്കലം സ്വന്തമാക്കി. അഞ്ച് ഗോൾ മാത്രമാണ് വഴങ്ങിയത്. ലൂസേഴ്‌സ് ഫൈനൽ ഉൾപ്പെടെ എട്ടുകളിയിൽ ഏഴും ജയിച്ച ഇന്ത്യ സെമിയിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ടു.
1977-ൽ ലാഹോറിൽ നടന്ന ഹോക്കി പരമ്പരയിലെ മികച്ച രക്ഷപ്പെടുത്തലിന് പ്രത്യേക ഉപഹാരം ലഭിച്ചു. പരമ്പരയിലെ ഒരു കളിയിൽ പാക്കിസ്ഥാന്റെ മുന്നേറ്റ താരമായിരുന്ന ഹനീഫ് ഖാൻ ഗോൾ പോസ്‌റ്റിലേക്ക് തൊടുത്തുവിട്ട പന്ത് സ്‌റ്റിക്ക് ഉയർത്താൻ പോലും സമയമെടുക്കാതെ നെറ്റിത്തടം കൊണ്ടാണ് തടുത്തത്. സാഹസികമായ ആ രക്ഷപ്പെടുത്തലിന്റെ അടയാളമായി നെറ്റിയിൽ മുഴയുണ്ടായിരുന്നു. കണ്ണൂർ ബിഇഎംയു-പി സ്കൂളിലുംസെന്റ്-- മൈക്കിൾസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. പതിനൊന്നാം- വയസ്സുമുതൽ- - ഹോ-ക്കി-യിൽ സജീവമായി. -1961ൽ ബംഗളൂരു ആർമി സ്‌കൂളിൽ പ്രവേശനം നേടിയത് വഴിത്തിരിവായി. 1965-ൽ ഇന്ത്യൻ പട്ടാളത്തിലെത്തി. -പി-ന്നീ-ട്-- ബം-ഗ-ളൂ-രു- ആർമി- സ-പ്ലൈ- കോ-റി-ലെ കളി-ക്കാ-രനാ-യി.- സർവീസസിന് പുറമെ മോഹൻ ബഗാൻ, മുംബൈ ടീമുകളിലും അംഗമായിരുന്നു. 1979ൽ, ഇരുപത്തെട്ടാം വയസ്സിൽ പട്ടാളംവിട്ടു. 18 വർ-ഷം- ബം-ഗ-ളൂ-രു- എ-ച്ച്--എ-എ-ല്ലി-ന്റെ- പ-രി-ശീ-ല-ക-നാ-യി
കേരളത്തിലെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവിന് അർഹിച്ച അംഗീകാരമോ പരിഗണനയോ ലഭിച്ചില്ല. 2021 ടോക്യോ ഒളിന്പിക്സിൽ പി ആർ ശ്രീജേഷ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയപ്പോഴാണ് 49 വർഷം മുമ്പ് ഇതേ പതക്കമണിഞ്ഞ കേരളീയനെ പലരും അറിഞ്ഞത്.
21 രാജ്യാന്തര ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഗോൾവല കാത്തു. 1973ലെ ഹോളണ്ട് ലോകകപ്പിൽ വെള്ളിയും 1978-ലെ അർജന്റീന ലോകകപ്പിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. മാന്ത്രിക രക്ഷപ്പെടുത്തലിലൂടെ എട്ട് തവണ രാജ്യാന്തര മത്സരങ്ങളിൽ ടീമിനെ ജേതാക്കളാക്കി.
വൈകിവന്ന ഗോളുകൾ
അംഗീകാരങ്ങളും ബഹുമതികളും കളംവിട്ട് വർഷങ്ങൾക്കുശേഷമാണ് ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിനെ തേടിയെത്തിയത്. സ്വന്തമായൊരു വീടുപോലും ജീവിതത്തിന്റെ സായാഹ്നത്തിലാണ് സാധ്യമായത്. 21–ാം വയസ്സിൽ ഒളിന്പിക് മെഡലണിഞ്ഞ താരത്തിനൊരിക്കലും ഒളിമ്പ്യനെന്ന ബഹുമതി ലഭിച്ചില്ല. പി ആർ ശ്രീജേഷ് മെഡൽ നേടിയത് അറിഞ്ഞ ഉടൻ പരിതോഷികം പ്രഖ്യാപിച്ച ഹോക്കി ഫെഡറേഷൻ അന്ന് മാനുവലിനെ തിരിഞ്ഞുനോക്കിയില്ല.
2019ലാണ് ധ്യാൻചന്ദ് പുരസ്‌കാരം ലഭിച്ചത്. അതും എട്ടുതവണ അപേക്ഷ തിരസ്‌കരിച്ച ശേഷം. പത്മശ്രീക്കും അർജുന പുരസ്‌കാരത്തിനും അർഹനായിട്ടും പരിഗണിച്ചില്ല. മ്യൂണിക് ഒളിന്പിക്സിൽ മെഡൽ നേടിയ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മശ്രീയും നൽകി രാജ്യം ആദരിച്ചപ്പോൾ ഇൗ മലയാളിയെ മറന്നു.
അന്ന് മെഡൽനേടി തിരിച്ചുവന്നപ്പോൾ സ്വീകരണം പോലും നൽകാൻ അന്നത്തെ സർക്കാർ തയ്യാറായില്ല. ജന്മനാട്ടിൽ ലഭിച്ചത് ഒരു ചായസൽക്കാരം. സർവീസസ് താരത്തിന് പട്ടാളത്തിന്റെ സമ്മാനം 2000 രൂപയും ചെറിയ പ്രൊമോഷനും. മിലിട്ടറി പെൻഷനും കേന്ദ്രസർക്കാരിന്റെ നാമമാത്ര പെൻഷനും മാത്രമായിരുന്നു വരുമാനം.
ബംഗളൂരുവിൽ ആദ്യകാലത്ത് വാടക വീട്ടിലായിരുന്നു താമസം. അവസാനകാലം ഭാര്യ ശീതളയോടൊപ്പം മൂത്ത മകളായ ഫ്രഷീനാ പ്രവീണിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ സെപ്‌തംബറിലാണ് ഭാര്യ ശീതള മരിച്ചത്. ഇതിനിടയിൽ രോഗബാധിതനായി.










0 comments