ad
Deshabhimani

print edition മാനുവലിന്‌ തുണയായത്‌ എൽഡിഎഫ്‌ സർക്കാർ ; വീടെന്ന സ്വപ്‌നം സഫലമായത്‌ 72–ാം വയസ്സിൽ

Manuel Frederick

സർക്കാർ നിർമിച്ച് നൽകിയ വീട്ടിൽ 
മാനുവൽ ഫ്രെഡറിക്കും ഭാര്യ ശീതളയും

വെബ് ഡെസ്ക്

Published on Nov 01, 2025, 04:44 AM | 1 min read


കണ്ണൂർ

സ്വന്തമായി വീടില്ലാതിരുന്ന മാനുവൽ ഫ്രെഡറിക്കിനെ എൽഡിഎഫ്‌ സർക്കാർ മറന്നില്ല. 2019ൽ കണ്ണൂർ പയ്യാമ്പലത്ത്‌ സ്ഥലം ഏറ്റെടുത്ത്‌ വീട്‌ നിർമിച്ചുനൽകി. 40 ലക്ഷം ചെലവിൽ എല്ലാ സ‍ൗകര്യങ്ങളോടും കൂടിയുള്ള മനോഹരമായ ഇരുനില വീടാണ്‌ പണിതത്‌.


മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സെന്റിന്‌ 15 ലക്ഷം വിലയുള്ള അഞ്ചുസെന്റ്‌ ഭൂമിയാണ്‌ സർക്കാർ ഇതിനായി ഏറ്റെടുത്തത്‌. കായികമന്ത്രിയായിരുന്ന ഇ പി ജയരാജൻ ഇടപെട്ട്‌ പത്തുമാസത്തിനകം വീട്‌ പൂർത്തിയാക്കി. 72–ാം വയസ്സിലാണ്‌ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായത്‌. വാക്കുപറഞ്ഞാൽ പാലിക്കുന്നൊരു സർക്കാരുണ്ടെന്ന്‌ ബോധ്യപ്പെട്ടത്‌ ഇപ്പോഴാണെന്നായിരുന്നു വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ മാനുവലിന്റെ പ്രതികരണം.


യുഡിഎഫ്‌ സർക്കാരിൽ കെ പി നൂറുദ്ദീൻ കായികമന്ത്രിയായിരിക്കെ ജോലിക്ക്‌ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. സ്‌പോർട്‌സ്‌ കൗൺസിൽ 600 രൂപ അലവൻസിൽ പാർട്ട്‌ ടൈം ജോലി വാഗ്‌ദാനം ചെയ്‌തു. അതിനേക്കാൾ നല്ലത്‌ ബംഗളൂരു എച്ച്‌എഎല്ലിലെ കൂലിപ്പണിയാണെന്നായിരുന്നു മാനുവലിന്റെ നിലപാട്‌. ഉമ്മൻചാണ്ടി സർക്കാർ വീട്‌ നൽകാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ചു. സമ്മർദത്തെ തുടർന്ന്‌ 2015ൽ പയ്യാമ്പലത്ത്‌ രണ്ടിടത്ത്‌ അനുവദിച്ച ഭൂമിയും നിർമാണ അനുമതിയില്ലാത്തതായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home