ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്: ബോക്സിങിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ഉറപ്പിച്ച് ലവ്‌ലിന ബോർഗോഹെയ്ൻ

Lavlina

ലവ്‌ലിന ബോർഗോഹെയ്ൻ | Photo:PTI

വെബ് ഡെസ്ക്

Published on Jul 23, 2026, 04:23 PM | 1 min read

ഗ്ലാസ്‌ഗോ : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു. വനിതകളുടെ 75 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ കടന്നതോടെയാണ് വെങ്കല മെഡൽ ഉറപ്പായത്. അഞ്ച് ബോക്‌സർമാർ മാത്രമുള്ള ഡ്രോയിൽ ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ലവ്‌ലിനയ്ക്ക് ആദ്യ റൗണ്ടിൽ ബൈ ലഭിക്കുകയായിരുന്നു. ഇതോടെ താരം നേരിട്ട് അവസാന നാലിലേക്ക് യോഗ്യത നേടുകയും മെഡൽ ഉറപ്പാക്കുകയും ചെയ്തു.


ജൂലൈ 31ന് നടക്കുന്ന സെമി ഫൈനലിൽ തുവാ ലുവിന്റെ ടികെബിപി താഫാക്കിയാണ് ലവ്‌ലിനയുടെ എതിരാളി. മത്സരത്തിൽ വിജയിച്ചാൽ താരത്തിന് സ്വർണ മെഡൽ പോരാട്ടത്തിലേക്ക് മുന്നേറാം. 28കാരിയായ അസം സ്വദേശിയായ ലവ്‌ലിനയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. ഒളിമ്പിക്സ്, വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം മെഡൽ നേടിയിട്ടുണ്ട്. ഉറപ്പിച്ച വെങ്കലം സ്വർണ്ണമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് താരം.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home