Deshabhimani

print edition ട്രാക്കിന്‌ നാളെ ജീവൻ

kozhikkod

യുഎഇയിൽ നിന്നെത്തിയ അത്‌ലീറ്റുകൾ മാർച്ച് പാസ്റ്റിൽ

വെബ് ഡെസ്ക്

Published on Oct 26, 2026, 01:30 AM | 1 min read

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സ്‌ മത്സരങ്ങള്‍ക്ക് ചാത്തമംഗലം എന്‍ഐടി ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കില്‍ നാളെ തുടക്കമാകും. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടമാണ് ആദ്യം. അഞ്ച് ദിവസങ്ങളിലായി 98 ഇനങ്ങളില്‍ താരങ്ങള്‍ മാറ്റുരയ്‌ക്കും. രാവിലേയും വൈകീട്ടുമാണ്‌ മത്സരങ്ങൾ. ഉച്ചയ്‌ക്ക്‌ ഇടവേളയുണ്ട്‌. ആദ്യദിനം 400 മീറ്റര്‍ ഉള്‍പ്പെടെ 14 ഫൈനലുകളാണ്‌. രാത്രി 7.50വരെയാണ്‌ മത്സരങ്ങൾ. ബുധനാഴ്‌ച രാത്രി ഏഴിനാണ് വേഗതാരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റര്‍ ഫൈനല്‍.


കഴിഞ്ഞവര്‍ഷം മലപ്പുറം ജില്ലയ്‌ക്കായിരുന്നു അത്‍ലറ്റിക്‌സ്‌ കിരീടം. കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ്, തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസ് എന്നിവയുടെ കരുത്തിലാണ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും സംസ്ഥാന ചാമ്പ്യന്മാരായത്. ഇത്തവണ നാവാമുകുന്ദ കളത്തിലില്ലാത്തതിനാല്‍ ആശങ്കയിലാണ് ജില്ല. കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പായ പാലക്കാട് ഇക്കുറി ശക്തമായ ടീമാണ്‌.


പറളി എച്ച്എസ്എസ്, മുണ്ടൂര്‍ എച്ച്എസ്എസ്, പാലക്കാട് ബിഇഎം എച്ച്എസ്എസ്, വടവന്നൂര്‍ വിഎംഎച്ച്എസ്എസ്, മാത്തൂര്‍ സിഎഫ്ഡി എച്ച്എസ്എസ് എന്നിവയാണ് മുന്നണിപ്പോരാളികള്‍. ആതിഥേയരായ കോഴിക്കോടിനും കിരീടത്തില്‍ നോട്ടമുണ്ട്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസാണ് കരുത്ത്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂള്‍, പാല സെന്റ് തോമസ് എച്ച്എസ്എസ് എന്നിവയും മെഡല്‍ പ്രതീക്ഷയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home