ad
Deshabhimani

ഇന്ത്യയുടെ പ്രതീക്ഷയായ ലക്ഷ്യ സെൻ രണ്ടാം റ‍ൗണ്ടിൽ

Lakshya Sen
വെബ് ഡെസ്ക്

Published on Aug 18, 2026, 09:50 PM | 1 min read

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ശക്തമായ തിരിച്ചുവരവ്‌ നടത്തി രണ്ടാം റ‍ൗണ്ടിൽ കടന്നു. സ്‌കോർ: 16–21, 21–18, 21–4. ഓസ്‌ട്രിയയുടെ കോളിൻസ്‌ ഫിലിമോൻ ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ്‌ ലോക പതിനാലാം നന്പറുകാരൻ കടന്നുകൂടിയത്‌.


2021 ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്യയിൽ ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്‌. എന്നാൽ, 128–ാം റാങ്കുകാരനോട്‌ പ്രയാസപ്പെട്ടു ജയിച്ചത്‌ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച്‌ സംശയമുണർത്തുന്നു. എന്നാൽ, അവസാന സെറ്റിൽ ലക്ഷ്യ ഫോമിലേക്കുയർന്നു. അമേരിക്കയുടെ ഗാരറ്റ്‌ ടാനാണ് അടുത്ത റ‍ൗണ്ടിലെ എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home