ad
Deshabhimani

print edition ഫിയാസ്‌റ്റോ 
ബാസ്‌കറ്റ്ബോൾ നാളെ

senior Basketball
വെബ് ഡെസ്ക്

Published on Apr 05, 2026, 04:20 AM | 1 min read

കോഴിക്കോട്: ഫിയാസ്‌റ്റോ ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാസ്‌കറ്റ്ബോൾ ടൂർണമെന്റ്‌ ആറ്‌ മുതൽ 12 വരെ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്ത്‌ നടക്കും. ഡോ. സിബിസി വാര്യർ സ്‌മാരക ബാസ്‌കറ്റ്ബോൾ കോർട്ടിൽ വൈകീട്ട്‌ അഞ്ചിന്‌ മേയർ ഒ സദാശിവൻ ഉദ്‌ഘാടനം ചെയ്യും.


ഉദ്‌ഘാടന മത്സരത്തിൽ തിരുവനന്തപുരം സ‍ൗത്ത്‌ സെൻട്രൽ റെയിൽവേ, സെക്കന്തരാബാദിനെ നേരിടും. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ എയർഫോഴ്‌സ്‌, ഇന്ത്യൻ ബാങ്ക്‌, ഇന്ത്യൻ നേവി, ഐസിഎഫ്‌ ചെന്നൈ, കെഎസ്‌ഇബി തിരുവനന്തപുരം, യങ്‌ ഓറിയോൺസ്‌ ബംഗളൂരു എന്നിവയും വനിതാ വിഭാഗത്തിൽ ഇ‍ൗസ്‌റ്റേൺ റെയിൽവേ കൊൽക്കത്ത, ഐസിഎഫ്‌ ചെന്നൈ, കെഎസ്‌ഇബി തിരുവനന്തപുരം എന്നീ ടീമുകളും പങ്കെടുക്കും.


അയ്യായിരത്തോളം പേർക്ക്‌ കാണാനുള്ള സ‍ൗകര്യമുണ്ടാവുമെന്ന്‌ ഫിയാസ്റ്റോ ക്ലബ് പ്രസിഡന്റ് കെ ഇ മൊയ്‌ദു, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സനിൽ ശിവദാസ്, ജനറൽ കൺവീനർ കെ രാജചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്‌ അഞ്ചിനും ആറരക്കും രാത്രി എട്ടിനുമാണ്‌ കളി. പ്രവേശനം സ‍ൗജന്യമാണ്‌. തെരഞ്ഞെടുപ്പായതിനാൽ ഒന്പതിന്‌ കളിയുണ്ടാവില്ല.


കായിക പ്രേമികളുടെ സ‍ൗഹൃദ കൂട്ടായ്‌മയിൽ 1976ലാണ്‌ കോഴിക്കോട്‌ കേന്ദ്രമായി ഫിയാസ്‌റ്റോ രൂപീകരിച്ചത്‌. സ്‌മരണികയുടെ പ്രകാശനവും സുവർണ ജൂബിലി ആഘോഷവും സെപ്‌തംബറിൽ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home