സംസ്ഥാന സ്‌കൂൾ കായികമേള
print edition സ്വർണക്കപ്പ് പര്യടനം തുടങ്ങി

തിരുവനന്തപുരം: അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് പര്യടന യാത്ര തലസ്ഥാനത്ത് നിന്ന് തുടങ്ങി. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്വർണക്കപ്പ് മന്ത്രി എൻ ഷംസുദ്ദീൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയന് കൈമാറി.
സ്വർണക്കപ്പ് പര്യടന യാത്രയുടെ ഫ്ലാഗ്ഓഫും മന്ത്രി നിർവഹിച്ചു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് ഏർപ്പെടുത്തിയത്. 117.5 പവനിലുള്ളതാണ് സ്വർണക്കപ്പ്.
വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി 25ന് സ്വർണക്കപ്പ് കോഴിക്കോടെത്തും. ദീപശിഖ പ്രയാണം വെള്ളിയാഴ്ച കാസർകോട് നിന്നും ആരംഭിക്കും. 25 മുതൽ 31വരെ കോഴിക്കോട് എൻഐടി ക്യാമ്പസ് സിന്തറ്റിക് ട്രാക്കിലാണ് മേള.








0 comments