Deshabhimani

print edition സംസ്ഥാന സ്‌കൂൾ നീന്തൽ; മൂന്ന്‌ റെക്കോഡുകൾ

swiming.

സംസ്ഥാന സ്--കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ 50 മീറ്റർ ഫ്രീ സ്റ്റൈലിൽ തിരുവനന്തപുരം നെടുവേലി ഗവ. എച്ച് എസ് എസിലെ വി വിശാൽ സ്വർണം നേടുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 12:19 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം പിരപ്പൻകോട്‌ ഡോ. ബി ആർ അംബേദ്‌കർ ഇന്റർനാഷണൽ അക്വാട്ടിക്‌സ്‌ കോംപ്ലക്‌സിൽ പുനരാരംഭിച്ച സ്‌കൂൾ നീന്തൽ മത്സരത്തിൽ മൂന്ന്‌ പുതിയ മീറ്റ്‌ റെക്കോഡുകൾ.


ജൂനിയർ ആൺകുട്ടികളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ ആർ വൈകാശ്‌ (എംവിഎച്ച്എസ്എസ് തുണ്ടത്തിൽ, തിരുവനന്തപുരം), ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ എസ്‌ എ ആഞ്ജുഷി അവന്തിക (തിരുവനന്തപുരം നന്ദിയോട്‌ എസ്‌കെവിഎച്ച്എസ്‌) എന്നിവർ പുതിയ സമയം കണ്ടെത്തി.


സീനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ എറണാകുളം ജില്ല റെക്കോഡോടെ ഒന്നാമതെത്തി. മത്സരങ്ങൾ ഇന്ന്‌ സമാപിക്കും. തൃശൂരിൽ മത്സരത്തിനിടെ പന്തൽ പൊളിഞ്ഞു വീണതിനെ തുടർന്നാണ്‌ മത്സരങ്ങൾ തലസ്ഥാനത്തേക്ക്‌ മാറ്റിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home