Deshabhimani

ചാമ്പ്യൻപോരിൽ മലപ്പുറം മുന്നേറുന്നു; പാലക്കാട് തൊട്ടുപിന്നിൽ

Kerala School Sports Meet.jpg

സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ കെ പി അഭിഷേക് (സിഎച്ച്എം എച്ച്എസ്എസ് പൂക്കൊളത്തൂർ മലപ്പുറം) സ്വർണം നേടുന്നു | ഫോട്ടോ: കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Oct 29, 2026, 12:40 PM | 1 min read

കോഴിക്കോട്‌: സംസ്ഥാന സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻ പട്ടത്തിനായുള്ള പോരാട്ടം കനത്തു. 75 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ്‌ മുന്നിൽ. എഴ് സ്വർണവും 11 വെള്ളിയും ഏഴ്‌ വെങ്കലവുമാണ്‌ സമ്പാദ്യം. 59 പോയിന്റുമായി പാലക്കാട്‌ തൊട്ടുപിന്നിലുണ്ട്‌. ഏഴ്‌ സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവുമാണ്‌ അക്ക‍ൗണ്ടിൽ. ആറ്‌ സ്വർണവും നാല്‌ വെള്ളിയും നാല് വെങ്കലവും നേടിയ തിരുവനന്തപുരം 46 പോയിന്റുമായി മൂന്നാമതുണ്ട്‌.


Kerala School Sports Meet 1.jpgസബ്ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ കോട്ടയം ഭരണംഗാനം എസ്എച്ച് ജിഎച്ച്എസിലെ അനുഗ്രഹ കൃഷ്ണൻ സ്വർണം നേടുന്നു| ഫോട്ടോ: മിഥുൻ അനിലാ മിത്രൻ


അത്‌ലറ്റിക്‌സ്‌ മത്സരങ്ങളിൽ ആകെയുള്ള 96 ഇനങ്ങളിൽ 36 എണ്ണം പൂർത്തിയായി. വ്യാഴാഴ്ച ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നടത്തമത്സരത്തില്‍ സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകളാണ് മലപ്പുറം നേടിയത്. രണ്ടിനങ്ങളിലുമായി 11 പോയിന്റാണ് സ്വന്തമാക്കി.


സ്‌കൂളുകളിൽ 22 പോയിന്റുമായി കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ ആണ്‌ മുന്നിൽ. 21 പോയന്റുമായി ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌എസ് തൊട്ടുപിന്നിലുണ്ട്. ഓവറോൾ ചാമ്പ്യൻ പോരാട്ടത്തിൽ 1,914 പോയിന്റുമായി തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home