Deshabhimani

യാർഡിൽ നവീകരണം; സപ്തഗിരി എക്സ്പ്രസ് ട്രെയിനുകൾ ഡിസംബറിൽ റദ്ദാക്കി

train new
വെബ് ഡെസ്ക്

Published on Oct 29, 2026, 01:25 PM | 1 min read

ചെന്നൈ: ചെന്നൈ സെൻട്രൽ–തിരുപ്പതി റൂട്ടിൽ സർവീസ് നടത്തുന്ന സപ്തഗിരി എക്സ്പ്രസ് ട്രെയിനുകൾ ഡിസംബർ 9 മുതൽ 27 വരെ പൂർണമായും റദ്ദാക്കി. സൗത്ത് സെൻട്രൽ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. ഗുണ്ടക്കൽ ഡിവിഷനിലെ റെനിഗുണ്ട റെയിൽവേ യാർഡിൽ നവീകരണത്തിന്റെയും ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സ്ഥാപിക്കുന്നതിന്റെയും ഭാഗമായി നടക്കുന്ന പ്രവൃത്തികളെത്തുടർന്നാണ് നടപടി.


രാവിലെ 6.30ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16057, രാവിലെ 10.10ന് തിരുപ്പതിയിൽനിന്ന് പുറപ്പെടുന്ന 16054, ഉച്ചയ്ക്ക് 2.40ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16053, വൈകിട്ട് 6.05ന് തിരുപ്പതിയിൽനിന്ന് പുറപ്പെടുന്ന 16058 എന്നീ നാല് സർവീസുകളാണ് റദ്ദാക്കിയത്. ഡിസംബർ 9 മുതൽ 27 വരെ 19 ദിവസത്തേക്കാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home