യുപി മോഡൽ തുടങ്ങി: ആദിവാസി കുട്ടികളെ കൊല്ലുന്ന ആരോഗ്യമേഖല; നിയമസഭ മാർച്ച് നടത്തി ഡിവൈഎഫ്ഐ

തിരുവനന്തപുരം: ആദിവാസി ഊരുകളിലെ കുട്ടികളെ കൊല്ലുന്ന ആരോഗ്യ മേഖലയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പ്രതീകാത്മകമായി കൈക്കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും കയ്യിൽ ഉയർത്തിപ്പിടിച്ചാണ് ഡിവൈഎഫ്ഐ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ഉത്തർപ്രദേശിനോട് പ്രത്യേക താൽപര്യമുള്ള മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിൽ യുപി മോഡൽ നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു. നാല് മാസം കൊണ്ട് സംസ്ഥാനത്തെ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലേക്ക് മാറി. അട്ടപ്പാടിയിൽ എല്ലാവരും ആശ്രയിക്കുന്ന ആരോഗ്യമേഖലയെ പൂർണ്ണമായും തകർത്തു. ചികിത്സാ പിഴവിന്റെ ഭാഗമായി ആളുകൾ മരിച്ച് വീഴുകയാണ്.
ആരോഗ്യവകുപ്പ് നോക്കുകുത്തിയായി നിൽക്കുകയാണ്. പത്ത് വർഷക്കാലം കൊണ്ട് ശിശുമരണ നിരക്കിൽ അമേരിക്കയെ പോലും പിന്നിലാക്കി നേട്ടം കൈവരിച്ചു. ഇതാണ് തകർത്തെറിയുന്നത്. സർക്കാരിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. വരും ദിവസങ്ങളിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം വിജിൻ പറഞ്ഞു.








0 comments