ഗുജറാത്തിൽ രണ്ട് കമ്പനികളിൽ വൻ തീപിടിത്തം

കച്ച്: ഗുജറാത്തിലെ ഗാന്ധിധാമിലുള്ള കണ്ട്ല സ്പെഷ്യൽ ഇക്കണോമിക് സോണിലെ രണ്ട് കമ്പനികളിൽ വൻ തീപിടിത്തമുണ്ടായതായി അധികൃതർ. വിവരമറിഞ്ഞ ഉടൻ തന്നെ തീ അണയ്ക്കുന്നതിനായി രണ്ട് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേന തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം ഗോവയിലെ വാസ്കോ നഗരത്തിലുള്ള തിലക് മൈതാനിക്ക് സമീപമുള്ള കാർ ആക്സസറീസ് കടയിൽ ബുധനാഴ്ച വൈകിട്ടോടെ തീപിടിത്തമുണ്ടാവുകയും, തുടർന്ന് സമീപത്തെ നിരവധി കടകളിലേക്ക് തീ പടർന്ന് പിടിക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിൽ ദുരിതമനുഭവിച്ചവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഗോവ മുഖ്യമന്ത്രി ഉറപ്പുനൽകി.








0 comments