Deshabhimani

പ്രവാസി പെൻഷൻ മുടങ്ങിയിട്ട് നാല് മാസം; ഒരു ലക്ഷത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

pension arrears

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 29, 2026, 03:38 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ പ്രവാസികൾക്ക് നൽകുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ പെൻഷൻ മുടങ്ങിയിട്ട് നാല് മാസം. ഓഗസ്റ്റ് മുതലുള്ള പെൻഷനാണ് കുടിശ്ശികയായിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സർക്കാർ 32 കോടി രൂപ അനുവദിച്ചിരുന്നു.


ഇതിലൂടെയാണ് ജൂലൈ മാസം വരെയുള്ള കുടിശ്ശിക തീർത്തത്. എന്നാൽ തൊട്ടടുത്ത മാസം മുതൽ പെൻഷൻ വിതരണം ചെയ്തിട്ടില്ല. ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 9.5 ലക്ഷത്തോളം വരുന്ന അംഗങ്ങളിൽ 97,908 പേരാണ് നിലവിൽ പെൻഷൻ ഗുണഭോക്താക്കളായുള്ളത്.


പലരും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. ഒരു ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പല നാടുകളിൽ നിന്ന് മടങ്ങിയെത്തിയ ലക്ഷക്കണക്കിനാളുകളുടെ ഉപജീവനത്തിനായുള്ള തുകയാണിത്.


പെൻഷൻ മുടങ്ങിക്കിടക്കുക മാത്രമല്ല, ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കുകയും കൂടെ ചെയ്തിരിക്കുകയാണ് നിലവിൽ സർക്കാർ. പെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സാധിക്കില്ലെങ്കിൽ തങ്ങൾ വർഷങ്ങളോളം അന്യനാട്ടിൽ ജോലി ചെയ്തുനൽകിയ ക്ഷേമനിധിയിൽ പണം തിരികെ നൽകണമെന്ന ആവശ്യവുമായി പ്രവാസികൾ രംഗത്ത് വന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home