Deshabhimani

കേരളം ഭരിക്കുന്നത് ശിശുഘാതകരുടെ സർക്കാർ: എം ബി രാജേഷ്‌

m b rajesh
വെബ് ഡെസ്ക്

Published on Oct 29, 2026, 03:23 PM | 1 min read

പാലക്കാട്‌: ശിശുഘാതകരുടെ സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം ബി രാജേഷ്‌. 10 ശിശുമരണമാണ്‌ അട്ടപ്പാടിയിൽ. എന്നിട്ടും സർക്കാർ ക്ര‍ൂരമായ അനാസ്ഥയും കുറ്റകരമായ നിഷ്‌ക്രിയത്വവും കാണിക്കുന്നു. ആദിവാസി ഉ‍ൗരുകൾ സന്ദർശിക്കാനോ അച്ഛനമ്മമാരെ കാണാനോ തയ്യാറായിട്ടില്ല.


സ്വന്തം മണ്ഡലത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും മന്ത്രി തിരിഞ്ഞുനോക്കിയില്ല. ജില്ലയിൽനിന്നുള്ള പട്ടിക വർഗ ക്ഷേമം കൈകാര്യം ചെയ്യുന്ന വകുപ്പ്‌ മന്ത്രിക്ക്‌ അങ്ങോട്ടുപോകാൻ സമയമില്ല. പാലക്കാട്‌ എംപി അങ്ങോട്ട്‌ പോയില്ല എന്ന്‌ മാത്രമല്ല ആദിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ചു. പോഷകാഹാരക്കുറവ്‌ മൂലമുള്ള മരണത്തിന്റെ കാരണം പോഷകാഹാരത്തോടുള്ള വിരക്തിയാണെന്നാണ്‌ എംപിയുടെ കണ്ടുപിടുത്തം. ഹൃദയശൂന്യവും ക്രൂരവുമായ പരിഹാസത്തിന്‌ എംപി ആദിവാസികളോട്‌ മാപ്പ്‌ പറയണം. അമേരിക്കയിൽ പോകാൻ സമയമുണ്ട്‌ അട്ടപ്പാടിയിൽ പോകാൻ സമയമില്ല. ഇതാണ്‌ സർക്കാരിന്റെയും യുഡിഎഫിന്റെയും സമീപനം.


എൽഡിഎഫ്‌ സർക്കാർ 2016ൽ ആരംഭിച്ച അട്ടപ്പാടി സമഗ്ര പാക്കേജ്‌ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടുകൂടി അട്ടിമറിച്ചു. കുട്ടികൾക്കുള്ള 2000 രൂപ ധനസഹായം നിർത്തലാക്കിയതും മൊബൈൽ ക്ലീനിക്കുകൾ പ്രവർത്തന രഹിതമാക്കിയതും സാമൂഹിക അടുക്കളകൾ സ്തംഭിച്ചതും സർക്കാരിന്റെ ക്രൂരമായ അവഗണനയുടെ ഉദാഹരണങ്ങളാണ്‌. ചേരാനല്ലൂരിലും നെടുമ്പാശേരിയിലും അപകടത്തിന്‌ ഉത്തരവാദികളായ സ്വന്തം പയ്യൻമാരുടെ ക്ഷേമം ഉറപ്പാക്കാൻ കാണിച്ച വ്യഗ്രതയുടെ നൂറിൽ ഒരംശം പോലും ആദിവാസി കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഉണ്ടായില്ല. കഴിഞ്ഞ 10 വർഷം അട്ടപ്പാടിയിൽ ശിശുമരണം ഉണ്ടായിട്ടില്ല. ഇതിന്‌ മുമ്പ്‌ 2013ൽ യുഡിഎഫ്‌ ഭരണകാലത്ത്‌ 64 കുട്ടികൾ മരിച്ചു. യുഡിഎഫ്‌ അധികാരത്തിൽ വരുമ്പോൾ മാത്രം എന്തുകൊണ്ട്‌ അട്ടപ്പാടിയിൽ ശിശുമരണം ഉണ്ടാകുന്നു എന്നതാണ്‌ പ്രധാനപ്പെട്ട ചോദ്യം. ശിശുമരണത്തിന്‌ ഉത്തരവാദികൾ സർക്കാരാണ്‌. മതിയായ നഷ്ടപരിഹാരം ഓരോ കുടുംബത്തിനും നൽകണം. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം ബി രാജേഷ്‌ പാലക്കാട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home