ഹോസ്റ്റൽ വിദ്യാര്‍ഥികളുടെ ഭക്ഷണ അലവൻസ് വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികൾക്കുള്ള പ്രതിമാസ ഭക്ഷണ അലവൻസ് വര്‍ധിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അലവൻസിൽ 400 രൂപയുടെയും കോളേജ് വിദ്യാർഥികളുടേതിൽ 500 രൂപയുടെയും വർധനയാണ് വരുത്തിയിട്ടുള്ളത്.
സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികൾക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള 1,363 ഹോസ്റ്റലുകളിലെ കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക.
പരിഷ്കരിച്ച നിരക്ക് പ്രകാരം സ്കൂൾ വിദ്യാർഥികൾക്ക് ഇനി പ്രതിമാസം 1,800 രൂപ ലഭിക്കും. മുമ്പ് ഇത് 1,400 രൂപയായിരുന്നു. കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം 2,000 രൂപ ലഭിക്കും. മുമ്പ് ഇത് 1,500 രൂപയായിരുന്നു. പദ്ധതിക്കായി 19.51 കോടി രൂപ അധികമായി അനുവദിച്ചു. അക്കാദമിക് വർഷത്തിലെ 10 മാസത്തേക്കാണ് അലവൻസ് തുക നൽകുന്നത്. 2023 ലാണ് നേരത്തെ അലവൻസ് വര്‍ധന അനുവദിച്ചത്.








0 comments