Deshabhimani

പ്ലാസ്റ്റിക്ക്‌ പാക്കേജിങ്ങിന്‌ ബദൽ; ബയോ - പോളിമർ സാങ്കേതികവിദ്യ കൈമാറി സിഎസ്ഐആർ - നിസ്റ്റ്

Biopolymer Packaging
വെബ് ഡെസ്ക്

Published on Oct 29, 2026, 01:36 PM | 1 min read

ന്യൂ‍ഡൽഹി : പ്ലാസ്റ്റിക്ക്‌ പാക്കേജിങ്ങിന്‌ ബദലായി വികസിപ്പിച്ച ബയോ - പോളിമർ അധിഷ്ഠിത പാക്കേജിങ്‌ സാങ്കേതിക വിദ്യ പുണെ ആസ്ഥാനമായ മൃദ പോളിമേഴ്‌സിന്‌ കൈമാറി തിരുവനന്തപുരത്തെ സിഎസ്‌ഐആർ - നിസ്റ്റ്‌. ഡൽഹിയിൽ നടക്കുന്ന ശാസ്‌ത്ര കോൺക്ലേവായ എമർജിങ്‌ സയൻസ്‌, ടെക്‌നോളജി ആൻഡ്‌ ഇന്നൊവേഷൻ കോൺക്ലേവിലാണ്‌(എസ്റ്റിക്‌ 2026) കൈമാറ്റം നടന്നത്‌. സിഎസ്ഐആർ - നിസ്റ്റ് ഡയറക്ടർ ഡോ. സി ആനന്ദരാമകൃഷ്ണനിൽ നിന്ന്‌ മൃദ പോളിമേഴ്‌സ്‌ അധികൃതർ രേഖകൾ കൈമാറി. കേന്ദ്ര ശാസ്‌ത്ര, സാങ്കേതിക വിദ്യമന്ത്രി ജിതേന്ദ്ര സിങ്‌ പങ്കെടുത്തു.


പ്രകൃതിക്ക്‌ ദോഷമില്ലാതെ സ്വാഭാവികമായി നശിച്ചുപോകുന്ന പാക്കേജിങ്‌ സാധനങ്ങൾ സിഎസ്‌ഐആർ - എൻഐഐഎസ്‌ടി കൈമാറിയ സാങ്കേതിക വിദ്യ വഴി വികസിപ്പിക്കാനാകും. ചോളം, കരിമ്പ്, മരച്ചീനി, ബീറ്റ്‌റൂട്ട് എന്നിവ ഉപയോഗിച്ചാണ്‌ പാക്കേജിങ്ങിനുള്ള സാധനങ്ങൾ നിർമിക്കുന്നത്‌. ‘ബയോ - പോളിമർ ബോട്ടിൽ സാങ്കേതികവിദ്യ’യും ഇതിലുൾപ്പെടും. ഇ‍ൗ സാങ്കേതിക വഴി ഉൽപാദിപ്പിക്കുന്ന ഉറപ്പുള്ളതും സുതാര്യവുമായ കുപ്പികൾ ജൈവപരമായി നശിക്കും. കുപ്പികളെ വളമാക്കി മാറ്റാനും സാധിക്കും. കുടിവെള്ളം, എണ്ണ, ശീതള പാനീയങ്ങൾ‍, ശുചീകരണ ഉൽപന്നങ്ങൾ‍ തുടങ്ങിയവ ഇ‍ൗ കുപ്പികളിൽ സൂക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home