Deshabhimani

മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പ്: നാഗ്പൂരിലും ബിജെപി പുറത്ത്

mh ballot
വെബ് ഡെസ്ക്

Published on Oct 29, 2026, 12:41 PM | 1 min read

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണ സഖ്യമായ മഹായുതിക്ക് വൻ തിരിച്ചടി. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി മികച്ച വിജയം നേടി. തെര‍ഞ്ഞെടുപ്പ് നടന്ന അഞ്ച് ബിരുദധാരി-അധ്യാപക മണ്ഡലങ്ങളിൽ മൂന്ന് സീറ്റുകൾ എംവിഎ സ്വന്തമാക്കി. രണ്ട് സീറ്റുകൾ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും നേടി.


ബിജെപിയുടെ പരമ്പരാഗത കോട്ടയും ആര്‍എസ്എസ് ആസ്ഥാനവുമായ നാഗ്പൂരിൽ കോൺഗ്രസ് കരുത്തു തെളിയിച്ചു. സിറ്റിംഗ് എംഎൽസി അഭിജിത് വഞ്ചാരിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി സുധാകർ കോഹ്ലെയെ 3,271 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിന്നിലാക്കി.

Related News

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ രാഷ്ട്രീയ തട്ടകവുമാണ് നാഗ്പൂർ.58 വർഷത്തോളം ബിജെപിയുടെ കൈവശമായിരുന്നു 2020-ലാണ് അവര്‍ക്ക് നഷ്ടമാവുന്നത്.


ഉത്തര്‍ പ്രദേശ് ലെജിസ്ളേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സമാജ് വാദി സ്ഥാനാര്‍ഥി വിജയം ആവര്‍ത്തിച്ചിരുന്നു.


നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലുമായി ദ്വിമണ്ഡലങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം എംഎൽസികൾ ഉള്ളത്. മുൻഗണനാ വോട്ടിങ് (Preferential voting) രീതിയിലാണ് വോട്ടെടുപ്പ്. റജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കും ബിരുദധാരികൾക്കുമാണ് വോട്ടവകാശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home