സംസ്ഥാന സ്‌കൂൾ കായികമേള: ഇൻക്ലൂസീവ് അത്‌ലറ്റിക് മീറ്റിൽ പാലക്കാടിന് കിരീടം; ഗെയിംസിൽ കോഴിക്കോട്

ഇൻക്ലൂസിവ് ഫുട്ബോളിൽ കണ്ണൂർ എറണാകുളം തമ്മിലുള്ള മത്സരത്തിൽനിന്ന് | ഫോട്ടോ: ജഗത് ലാൽ
കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കായികമേള ഇൻക്ലൂസീവ് അത്‌ലറ്റിക് മീറ്റിൽ പാലക്കാട് ഓവറോൾ ചാമ്പ്യന്മാർ. ഗെയിംസിൽ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്. അത്‌ലറ്റിക് മത്സരങ്ങളിൽ പാലക്കാട് 44 പോയിന്റും ഗെയിംസിൽ കോഴിക്കോട് 56 പോയിന്റും നേടി.
അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയാണ് അത്‌ലറ്റിക്സിൽ പാലക്കാടിന്റെ സമ്പാദ്യം. മൂന്ന് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവയോടെ 44 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനം നേടി. രണ്ട് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയുൾപ്പെടെ 32 പോയിന്റ് നേടിയ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.
ഗെയിംസ് വിഭാഗത്തിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും നേടിയാണ് കോഴിക്കോട് ചാമ്പ്യന്മാരായത്. രണ്ട് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയുൾപ്പെടെ 38 പോയിന്റ് നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി. ഒരു സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയോടെ 30 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനം നേടി.








0 comments