'ട്രാഫിക് നിയമം തെറ്റിച്ച് ആളെ കൊല്ലുന്നവര്‍' ; ചര്‍ച്ചയായി മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് മരിച്ച ഷറഫുദ്ദീന്‍റെ സ്റ്റാറ്റസ്

തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് മരണത്തിന് തൊട്ടുമുമ്പ് വേങ്ങര സ്വദേശി ഷറഫുദ്ദീൻ തന്റെ വാട്‌സ്ആപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. "ട്രാഫിക് നിയമം ലംഘിച്ച് ആളെ കൊല്ലുന്നവർ ഒരു ദിവസം പോലും സ്റ്റേഷനിൽ കിടക്കേണ്ടി വരാത്തതാണ് ഇത്തരം അപകടമരണങ്ങൾ ഉണ്ടാകാൻ കാരണം" എന്നായിരുന്നു അദ്ദേഹത്തിന്റെ സ്റ്റാറ്റസിലെ വരികൾ. സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് ഷറഫുദ്ദീൻ മരിച്ചു.
ഭരണകൂട സംവിധാനങ്ങളുടെ വീഴ്ചകളെയും നിയമത്തിലെ പഴുതുകളെയും തുറന്നുകാട്ടുന്നതായിരുന്നു ഷറഫുദ്ദീൻ പങ്കുവെച്ച കുറിപ്പ്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വാർത്ത വന്നപ്പോൾ ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങളെ ബോധപൂർവ്വം ഒഴിവാക്കി. ഭരണകൂടത്തിനെതിരായി പറഞ്ഞത് മറച്ചുവെച്ച്, മദ്യപിച്ച് വാഹനമോടിക്കുന്നതിനെപ്പറ്റി മാത്രമാണ് ഷറഫുദ്ദീൻ പറഞ്ഞതെന്ന് തോന്നിപ്പിക്കും വിധമാണ് വാർത്തകൾ വന്നത്. ഭരണകൂട പരാജയങ്ങളെ വെള്ളപൂശുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്.
സംസ്ഥാനത്തെ ക്രമസമാധാനം കാക്കേണ്ട പൊലീസും അനുഭാഭപൂർണമായ സമീപനം സ്വീകരിക്കുമ്പോൾ നിയമലംഘനങ്ങൾ വർധിക്കുന്നു എന്ന കണക്കിൽ അത്ഭുതപ്പെടേണ്ടതില്ല. തോന്നുംവിധം വാഹനമോടിച്ചാലും നിയമസംവിധാനം കൂടെ നിൽക്കുമെന്നുള്ള ഉറപ്പാണ് അമിതവേഗതയും ഗതാഗത നിയമലംഘനങ്ങളും മൂലമുണ്ടായിരിക്കുന്ന മരണങ്ങൾ.








0 comments