Deshabhimani

കുരങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ അമ്മയുടെ കൈയിൽ നിന്ന് വീണ് ഒന്നരവയസുകാരൻ മരിച്ചു

child
വെബ് ഡെസ്ക്

Published on Oct 26, 2026, 09:59 PM | 1 min read

കൗശമ്പി : കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്ന് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം ടെറസിൽ നിൽക്കുകയായിരുന്നതിനിടെയാണ് അമ്മയും കുഞ്ഞും താഴെ വീണത്.


അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മഹേവ ഘാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അധൗലി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പവൻ കുമാർ ജെയ്‌സ്വാളിന്റെ ഭാര്യ കോമൾ ദേവിയും മകൻ ശൗര്യയുമാണ് അപകടത്തിൽപ്പെട്ടത്. ഒന്നര വയസുകാരനായ മകനെയും എടുത്ത് ടെറസിലിരിക്കുകയായിരുന്ന കോമൾ ദേവിക്കു നേരെ പെട്ടെന്ന് കുരങ്ങിൻ കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.


ഭയന്നോടിയ കോമൾ ദേവി കാലിടറി കുട്ടിയുമായി വീടിന്റെ മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കോമൾ ദേവി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home