Deshabhimani

ഇടുക്കിയില്‍ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

idukki

അനില്‍

വെബ് ഡെസ്ക്

Published on Oct 26, 2026, 10:38 PM | 1 min read

അടിമാലി : വെള്ളത്തൂവലിന് സമീപം സൗത്ത് ശല്യാംപാറയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജന്‍ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. വൈകീട്ട് മദ്യപിച്ച് എത്തിയ പ്രസാദ് അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും ആയിരുന്നു. ഈ സമയത്ത് അനിലിന്റെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.


അനിലിന്റെ ഭാര്യ സ‍ൗമ്യ സംഭവ സമയം അമ്മയുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. അനിലിന്റെ ഭാര്യ സൗമ്യ തിങ്കൾ രാത്രി വീട്ടിൽ തിരിടെ എത്തിയപ്പോൾ ആണ് ചോര വാർന്ന് മരിച്ചനിലയിൽ മൃതദേഹം കണ്ടത്.


പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സൗമ്യ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home