അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ മലയാളിത്തിളക്കം; അഭിമാനമായി നിയയും പവിത്രയും

നിയ അനിൽ (ഇടത്), പവിത്ര ആർ (വലത്)
ഹസ്സൻ: കർണാടകയിലെ ഹസ്സനിൽ സമാപിച്ച അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ താരങ്ങളായി രണ്ടു മലയാളികൾ. ജേതാക്കളായ അസംപ്ഷൻ കോളേജിനെ മുന്നിൽ നിന്ന് നയിച്ച നിയയും പവിത്രയും ടൂർണമെന്റിന്റെ തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
നിയ അനിൽ മികച്ച ബ്ലോക്കറായും പവിത്ര ആർ മികച്ച അറ്റാക്കറായും തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 6, 7 തീയതികളിൽ നടന്ന ടൂർണമെന്റിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് അസംപ്ഷൻ കിരീടം സ്വന്തമാക്കിയത്.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ അന്തർസർവകലാശാല ചാമ്പ്യന്മാരായ എസ്ആർഎം യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് അസംപ്ഷന്റെ നേട്ടം. 23-25, 25-19, 26-24 എന്ന സ്കോറിനായിരുന്നു വിജയം. മികച്ച പോരാട്ടവീര്യവും ടീം സ്പിരിറ്റുമാണ് ടീമിന് കിരീടം നേടിക്കൊടുത്തത്.
സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വാഹബാണ് ടീമിന്റെ പരിശീലകൻ. സ്പോർട്സ് കൗൺസിൽ വനിതാ വോളിബോൾ അക്കാദമി കൂടിയാണ് അസംപ്ഷൻ കോളേജ്. വിജയികൾക്കുള്ള ട്രോഫികൾ കർണാടക എക്സൈസ് മന്ത്രി കെ എം ശിവലിംഗ ഗൗഡ വിതരണം ചെയ്തു.








0 comments