Deshabhimani

ഡോ. ജോൺസൺ കെ വർഗീസിനായി ലുക്ക്ഔട്ട് നോട്ടീസ്; ഫോണിൽ കൂടുതൽ യുവതികളുടെ ദൃശ്യങ്ങൾ

 Johnson K Varghese.JPG
വെബ് ഡെസ്ക്

Published on Nov 08, 2026, 02:50 PM | 1 min read

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗീക പീഡന പരാതിയിൽ പൊലീസ്‌ കേസെടുത്ത ഡോക്ടർ ജോൺസൺ കെ വർഗീസിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ജോൺസൺ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്നും 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.


നടിയടക്കമുള്ള ആക്രമണക്കേസിലെ പ്രതികൾ കൈമാറിയ ഫോൺ പരിശോധിച്ചപ്പോഴാണ്‌ ബലാത്സംഗക്കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ വർഗീസിന്റെ ഫോണിൽനിന്ന് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തത്‌. അവരുടെ പരാതി ലഭിച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.


അതേസമയം നടിയും സംഘവും ചേർന്ന് ഡോക്ടറെ മർദിച്ച കേസിൽ നടിയടക്കം മൂന്നുപേരുടെയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതി തള്ളിയിരുന്നു. നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചോദ്യംചെയ്യലിനായി കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡോക്ടറെ ആക്രമിച്ച കേസിലെ 12 പ്രതികളിൽ ഒമ്പതുപേർ ഇനിയും പിടിയിലായിട്ടില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home