സ്വയംഭരണ പദവിയുടെ മറവിൽ വിദ്യാഭ്യാസ കച്ചവടം; ശക്തമായ പ്രതിഷേധം ഉയരും: എസ്എഫ്ഐ

തിരുവനന്തപുരം: വിദ്യാഭ്യാസത്തെ കച്ചവടചരക്കാക്കി, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സ്വകാര്യ മുതലാളിമാരെ പോറ്റി വളർത്താൻ അവരിൽ നിന്നും പണം വാങ്ങി നടത്തുന്ന ഈ കച്ചവട പരിപാടി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു.
സഞ്ജീവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
വിദ്യാഭ്യാസത്തെ കച്ചവടചരക്കാക്കി യുഡിഎഫ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിചിത്രമായ ഒരു ഉത്തരവ് ഇറക്കിയിരിക്കുകയാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ളത് പോലെ തോന്നുംപടി കോഴ്സുകൾ ആരംഭിക്കാം എന്നാണ്, ഉത്തരവിലെ പൊരുൾ.
സ്വകാര്യ മുതലാളിമാരെ പോറ്റി വളർത്താൻ അവരിൽ നിന്നും പണം വാങ്ങി നടത്തുന്ന ഈ കച്ചവട പരിപാടി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ശക്തമായ പ്രതിഷേധം റോജി എം ജോൺ നേരിടേണ്ടതായി വരും. സുപ്രീം കോടതിയിൽ കേരളം നൽകിയ ഉറപ്പിനെ നോക്കുത്തിയാക്കിയാണ് സർക്കാർ ഇറക്കിയ ഈ ഉത്തരവ്. അഴിമതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ശക്തമായ പ്രതിഷേധം എസ്എഫ്ഐ രേഖപെടുത്തുന്നു.







0 comments