എഫ്ഐഎച്ച് ഹോക്കി നേഷൻസ് കപ്പ്: ഇന്ത്യൻ വനിതാ ടീം ഇറങ്ങും

ഓക്ലൻഡ്: വരാനിരിക്കുന്ന എഫ് ഐ എച്ച് ഹോക്കി നേഷൻസ് കപ്പിൽ ഇന്ത്യൻ വനിതാ ടീം പങ്കെടുക്കും. ജൂൺ 15മുതൽ 21വരെ ന്യൂസിലൻഡിലെ ഓക്ലൻഡിലാണ് വനിതകളുടെ ടൂർണമെന്റ് നടക്കുന്നത്. 2024-25ഹോക്കി പ്രോ ലീഗിൽ അവസാന സ്ഥാനക്കാരായി പുറത്തായതിനെത്തുടർന്ന് റിലഗേഷൻ നേരിട്ടാണ് അര്‍ഹത തിരിച്ചെടുക്കാൻ ഇന്ത്യ നേഷൻസ് കപ്പിൽ ഇറങ്ങുന്നത്.
ഹോക്കി പ്രോ ലീഗിൽ കളിക്കാത്ത ലോകത്തിലെ മികച്ച ടീമുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരം ഉറപ്പാക്കാനായി 2021-ലാണ് നേഷൻസ് കപ്പ് ആരംഭിച്ചത്.ഈ ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് അടുത്ത സീസണിലെ പ്രോ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും എന്നതാണ് പ്രത്യേകത.
ഇന്ത്യയെ കൂടാതെ ആതിഥേയരായ ന്യൂസിലൻഡ്,യു എസ്.എ,ജപ്പാൻ,കൊറിയ,ചിലി,സ്കോട്ട്‌ലൻഡ്,ഫ്രാൻസ് എന്നീ ടീമുകളാണ് വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത്.ഇതിൽ ഫ്രാൻസ് രണ്ടാം നേഷൻസ് കപ്പിലെ പ്രകടനത്തിലൂടെയാണ് യോഗ്യത നേടിയത്.
പുരുഷ വിഭാഗം -കേപ് ടൗൺ
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് പുരുഷന്മാരുടെ മത്സരം നടക്കുന്നത്.ദക്ഷിണാഫ്രിക്ക,ന്യൂസിലൻഡ്,ഫ്രാൻസ്,കൊറിയ,ജപ്പാൻ,വെയ്‌ൽസ്,മലേഷ്യ.,രണ്ടാം നേഷൻസ് കപ്പിലൂടെ സ്ഥാനക്കയറ്റം ലഭിച്ച സ്കോട്ട്‌ലൻഡ്.,പ്രോ ലീഗിൽ നിന്ന് റിലഗേഷൻ നേരിട്ടെത്തുന്ന അയർലൻഡ് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ.










0 comments