Deshabhimani

മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പൊലീസ്‌ അനാസ്ഥകാട്ടിയെന്നും പരാതി

Jayakumari Joji Nooranadu murder

ജയകുമാരി, ജോജി ജോസഫ്

വെബ് ഡെസ്ക്

Published on Oct 24, 2026, 02:48 PM | 1 min read

ചാരുംമൂട്‌: മകളെ ആക്രമിക്കുന്നത്‌ തടയാൻ ശ്രമിച്ച മാതാവിനെ കുത്തിക്കൊന്നു. ആലപ്പുഴ നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. സംഭവത്തിൽ ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) പൊലീസ്‌ പിടിയിലായി.


ശനി പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.‌ ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. കുട്ടിയെ കാണണമെന്ന്‌ പറഞ്ഞുവിട്ടിലെത്തിയ പ്രതി, വാതിൽ തുറന്നുയുടനെ അർച്ചനയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്‌ തടയാൻ ശ്രമിച്ച ജയകുമാരിയെ കയ്യിൽ കരുത്തിയിരുന്ന കത്തിയെടുത്ത്‌ കുത്തുകയായിരുന്നു. കരച്ചിൽകേട്ടെത്തിയ നാട്ടുകാർ ജയകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകത്തെ തുടർന്ന്‌ രക്ഷപ്പെട്ട പ്രതിയെ ആലപ്പുഴിയിൽനിന്നാണ്‌ പൊലീസ്‌ പിടികൂ‍ടിയത്‌.


ജോജിയുടെ ഉപദ്രവത്തെ തുടർന്ന്‌ അർച്ചന നൂറനാട്ടെ സ്വന്തം വീട്ടിലായിരുന്നു താമസം. ജോജിയുടെ മർദനത്തിൽ പരിക്കേറ്റ അർച്ചന കഴിഞ്ഞ മാസം നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ അർച്ചനയുടെ വീട്ടിലെത്തിയ ജോജി വീണ്ടും മർദിക്കാൻ ശ്രമിക്കുകയും തടയ്യാൻ ശ്രമിച്ച പിതാവ്‌ ജയകുമാറിനെയും ആക്രമിക്കുകയും ചെയ്തു.


തുടർന്ന്‌ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അർച്ചനയെ ക‍ൗൺസിലിങ്‌ നടത്തിയ ശേഷം ജോജിക്കൊപ്പം പൊലീസ്‌ പറഞ്ഞു വിട്ടു. പിന്നെയും മർദനം തുടർന്നതോടെ 19ന്‌ പൊലീസിന്‌ വീണ്ടും അർച്ചന പരാതി നൽകി. എന്നാൽ പൊലീസ്‌ കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ ജോജി ഫോണിലൂ‍ടെ ഭീഷണിയും തുടർന്നു. ഈ വിവരവും പൊലീസിനോട്‌ പറഞ്ഞെങ്കെിലും എസ്‌ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ അവഗണിച്ചു.


ക്ഷേത്രത്തിൽ താത്ക്കാലിക ശുചീകരണ തൊഴിലാളിയാണ്‌ ജയകുമാർ. ഇദ്ദേഹം പുലർച്ച ജോലിക്കു പോകുന്ന സമയ്ത്ത്‌ പ്രതി ജോജി വീട്ടിലെത്തി ആക്രമിക്കുമെന്ന്‌ പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ ഇതും പൊലീസ്‌ മുഖവിലയ്‌ക്കെടുത്തില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home