Deshabhimani

പൊള്ളാർഡിന് മുംബൈയിൽ പുതിയ റോൾ; ജയവർധയുടെ പിൻ​ഗാമി

Kieron Pollard .jpg
വെബ് ഡെസ്ക്

Published on Oct 24, 2026, 02:27 PM | 1 min read

മുംബൈ: മുംബൈ ഇന്ത്യൻസ് പരിശീലകനായി വിൻഡീസ് താരം കീറൺ പൊള്ളാർഡിനെ നിയമിച്ചു. ശ്രീലങ്കൻ താരം മഹേല ജയവർധനെക്ക് പകരമാണ് ടീം പൊള്ളാർഡിനെ പരിശീലകനായി നിയമിച്ചത്. മുംബൈയുടെ ഐപിഎൽ കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച താരം, നാല് വർഷത്തിന് മുമ്പാണ് ടീമിനോട് വിടപറഞ്ഞത്.


ചാമ്പ്യൻസ് ലീഗ് നേടുമ്പോഴും പൊള്ളാർഡ് മുംബൈക്കൊപ്പമുണ്ടായിരുന്നു. ഐപിഎല്ലിൽ 189 മത്സരങ്ങളിൽ നിന്ന് 3412 റൺസ് നേടിയ പൊള്ളാർഡ് 69 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഐപിഎൽ കിരീടം നേടാൻ കഴിയാത്ത മുംബൈ ഇന്ത്യൻസിനെ വിജയവഴിയിലെത്തിക്കുകയാണ് പൊള്ളാർഡിന് മുന്നിലെ വെല്ലുവിളി. ഇക്കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home