ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ജസ്പാൽ റാണ(49) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് ജസ്പാൽ റാണയുടെ വിയോഗ വാർത്ത അറിയിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകൾ ഉണ്ടാവുകയായിരുന്നു. ഇന്ത്യയിലെത്തിയ ഉടൻ തന്നെ ചികിത്സനേടിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയിലെ നിറസാന്നിധ്യമായിരുന്നു ജസ്പാൽ റാണ.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച അത്ലറ്റിക്കുകളിലൊരാളായിരുന്നു ജസ്പാൽ റാണ. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നൽകി രാജ്യം ആദരിച്ചു. 2006 ദോഹ ഏഷ്യൻ ഗെയിംസിലെ ജസ്പാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വർണമെഡൽ സ്വന്തമാക്കിയ ജസ്പാൽ അന്ന് 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി.










0 comments