print edition ഇന്ത്യക്ക് ഒറ്റദിനം 15 മെഡൽ; ഇന്ത്യ നാലാംസ്ഥാനത്തേക്ക് കുതിച്ചു

ഗ്ലാസ്‌ഗോ: ഓസ്‌ടേലിയയുടെ സമഗ്രാധിപത്യത്തോടെ കോമൺവെൽത്ത് ഗെയിംസ് 23–ാം പതിപ്പിന് ഇന്ന് കൊടിയിറക്കം. ഓസ്‌ട്രേലിയക്ക് ഹാട്രിക്ക് ജയമാണ്. 15 മെഡൽ മത്സരം ശേഷിക്കെ 61 സ്വർണവും 37 വെള്ളിയും 50 വെങ്കലവും. ആകെ 148 മെഡലുമായി ബഹുദൂരം മുന്നിൽ. ഇംഗ്ലണ്ടിന് 25 സ്വർണമടക്കം 99 മെഡൽ. മൂന്നാമതുള്ള കാനഡക്ക് 18 സ്വർണത്തോടെ 57 മെഡൽ. ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. 13 സ്വർണം, 17 വെള്ളി, എട്ട് വെങ്കലം. പട്ടികയിൽ പത്താംസ്ഥാനത്തുനിന്ന് നാലിലെത്താൻ ബോക്സിങ്ങിലെ പ്രകടനം സഹായിച്ചു. ശതാബ്‌ദി വർഷമായ അടുത്ത ഗെയിംസിന് ഇന്ത്യ ആതിഥേയരാകും. 2030ൽ അഹമ്മദാബാദാണ് വേദി.










0 comments