ad
Deshabhimani

print edition ജൂനിയർ ഹോക്കി ലോകകപ്പ്‌ ; ഇന്ത്യക്ക് മിന്നുംജയം

indian hockey
വെബ് ഡെസ്ക്

Published on Nov 29, 2025, 04:31 AM | 1 min read


ചെന്നൈ

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ ജയത്തോടെ തുടക്കം. ആദ്യ കളിയിൽ മറുപടിയില്ലാത്ത ഏഴ് ഗോളിന് ചിലിയെയാണ് കീഴടക്കിയത്. ഇന്ത്യൻ ഗോൾ കീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷാണ് പരിശീലകൻ.


റോസൻ കുജുർ, ദിൽരാജ് സിങ് എന്നിവർ ഇന്ത്യക്കായി ഇരട്ടഗോൾ നേടി. അജീത് യാദവും അൻമോൽ എക്കയും രോഹിതും പട്ടിക തികച്ചു. ഇന്ന് ഒമാനുമായാണ് കളി.


നിലവിലെ ജേതാക്കളായ ജർമനിദക്ഷിണാ-്രഫിക്കയെ നാല്‌ ഗോളിന്‌ തകർത്തു. ചെന്നൈയിലും മധുരയിലുമായി നടക്കുന്ന ലോകകപ്പിന്റെ ആദ്യ കളിയിൽ അയർലൻഡ്‌ 4–3ന്‌ കാനഡയെ കീഴടക്കി. സ്വിറ്റ്‌സർലൻഡ്‌ നാല് ഗോളിന്‌ ഒമാനെയും ബൽജിയം 12–1ന്‌ നമീബിയയെയും തോൽപ്പിച്ചു. സ്‌പെയ്‌ൻ 8–0ന്‌ ഇ‍ൗജിപ്‌തിനെ തകർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home