ad
Deshabhimani

സ്റ്റൈൽ, ഫാഷൻ, സ്വാ​ഗ്... ട്രെൻഡിനൊപ്പം ട്രെൻഡിങ്ങാകുന്ന മമ്മൂട്ടിക്കാലം

MAMMOOTTY NEW LOOK
വെബ് ഡെസ്ക്

Published on Sep 07, 2026, 11:26 AM | 2 min read

MAMMOOTTYമലയാള സിനിമയെ സ്നേഹിക്കാൻ പലരെയും പഠിപ്പിച്ച പേരാണ് മമ്മൂട്ടി. ആരാധകരുടെ വലിയ ലോകത്തിനപ്പുറവും അദ്ദേഹത്തിന്റെ സ്റ്റൈലും സ്വാഗും എന്നും ചർച്ചയാകുന്നു. കാലം മാറിയാലും സ്റ്റൈൽ ഐക്കൺ എന്ന പദവിയിൽ മാറ്റമില്ലാതെ തുടരുന്ന മമ്മൂട്ടി, ഓരോ ട്രെൻഡിനൊപ്പവും സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു. പ്രായം വെറും നമ്പറാണെന്നും, ഏജ് ഇൻ റിവേഴ്സ് ഗിയർ ആണെന്നും എക്കാലവും നമ്മളെക്കൊണ്ട് പറയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം.


ഒരു നടനായും വ്യക്തിയായും മമ്മൂട്ടി അനുദിനം എല്ലാവരെയും പ്രചോദിപ്പിക്കുകയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ഓരോ വർഷവും ഹാൻഡ്സം ലുക്ക് നിലനിർത്താൻ മമ്മുക്ക ശ്രമിക്കാറുണ്ട്. അയാൾ എല്ലാക്കാലത്തെയും സ്റ്റൈലൻ മലയാള നടനാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ശരിയായ ഭക്ഷണക്രമം, വ്യായാമം, ഫാഷൻ, ഹെയർസ്റ്റൈൽ പരീക്ഷണങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ യുവത്വത്തിന് പിന്നിലെ രഹസ്യങ്ങൾ.


MAMMOOTTY


ഇന്നലെ പൊട്ടിച്ച 'SARAVADI'


75ാം പിറന്നാളിന് മുന്നോടിയായി പുറത്തുവന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ്. 'വാട്ട് നെക്സ്റ്റ്' എന്ന് കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് ആണ് ചിത്രം പങ്കുവച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ആരാധകർ അത് ഏറ്റെടുത്തുകഴിഞ്ഞു. ഓറഞ്ച് ഷർട്ടും വെള്ള പാന്റ്സും ഓറഞ്ച് നിറമുള്ള ഷൂസും ചേർന്ന ഒരു സാൻഡ്‍വിച്ച് സ്റ്റൈലിലാണ് പുത്തൻ ലുക്ക്. കലക്കൻ സ്വാ​ഗിലുള്ള വീഡിയോകളിലും പുറത്തുവന്നിട്ടുണ്ട്.


MAMMOOTTY


ദി മോസ്റ്റ് ഇഫക്ടീവ് മാൻ


ഒരുകാലത്ത് അയാൾ മലയാളികളുടെ പൗരുഷത്തിന്റെ അടയാളമായിരുന്നു. വെള്ളമുണ്ട് മടക്കിക്കുത്തി മാസ് ഡയലോ​ഗുകൾ കൊണ്ടും കലക്ഷൻ ആക്ഷൻ രം​ഗങ്ങൾ കൊണ്ടും വില്ലൻമാരെ നിലംപരിശാക്കുന്ന ആരാധകരുടെ ഒരേയൊരു മമ്മൂട്ടി. അതേ കാലത്ത് തന്നെ മികച്ച കലാമൂല്യമുള്ള ചിത്രങ്ങളും സംഭാവന ചെയ്തതും ചരിത്രം. സോഷ്യൽ മീഡിയ സജീവമാകുന്നതിന് മുമ്പം സെലിബ്രേഷന്റെയും ഫാഷന്റെയും അനസാനത്തെ പേര് മമ്മൂട്ടിയുടേതാണ്.


കാലത്തിനൊപ്പം മാറാൻ അദ്ദേഹമെടുത്ത പരിശ്രമമാണ് മമ്മൂട്ടിയെ ഇന്നും പുതുക്കി നിലനിർത്തുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ തന്നെ കടമെടുത്താൽ, എല്ലാ ദിവസവും പുതിയ ദിവസമാണ്, അതിനനുസരിച്ച് പുതുക്കണം എന്ന് പറയാം. ഡ്രെസ്സിം​ഗ്, സ്റ്റൈലിങ്, ​ഗാഡ്ജറ്റ്സ്, വാഹനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലയലും ആ അപ്ഡേഷൻസ് നടക്കുന്നുണ്ട്.


MAMMOOTTYഫാഷൻ, ​ഗാഡ്ജറ്റ്സ്... എല്ലാം സ്റ്റൈൽ സ്റ്റേറ്റ്മെന്റ്


വല്യേട്ടൻ പോലെയുള്ള സിനിമകളിലൂടെ മുണ്ടും ഷർട്ടും എന്ന കേരളീയ ലുക്കിനെ തന്നെ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റാക്കി മാറ്റി മമ്മൂട്ടി. പിന്നീട് ചില കളർ ചേഞ്ചുകൾ വരുത്തി കറുത്ത ഷർട്ട്, കറുത്ത മുണ്ട് എന്ന ലളിതമായ കോമ്പിനേഷനും മമ്മൂട്ടിയുടെ മാസ് ലുക്കായി. പ്രായം എന്തുതന്നെയായാലും ഫോർമൽ വെയറിൽ യുവതാരങ്ങളെ പോലും വെല്ലുന്ന എലഗൻസിൽ സ്യൂട്ട് & ബ്ലേസർ ലുക്കിലും തിളങ്ങി.


കൂളിങ് ഗ്ലാസുകൾ മമ്മൂട്ടിയുടെ പല ഐക്കോണിക് ലുക്കുകളുടെയും അവിഭാജ്യ ഘടകമാണ്. ഗ്ലാസ് വെച്ചുള്ള ഒരു നോട്ടം തന്നെ, എന്താ ‘സ്വാഗ്’!. വസ്ത്രത്തിനൊപ്പം ആക്സസറീസിനും നൽകുന്ന ശ്രദ്ധ അദ്ദേഹത്തിന്റെ സ്റ്റൈലിന്റെ പ്രത്യേകതയാണ് ക്ലാസിക് വാച്ചുകളാകും എപ്പോഴും ധരിക്കുക. കഥാപാത്രത്തിനനുസരിച്ച് മുടിയുടെ സ്റ്റൈലും ലുക്കും മാറ്റുന്നതിൽ മമ്മൂട്ടി എന്നും മുന്നിലാണ്. വിവിധ കഥാപാത്രങ്ങൾക്കായി പരീക്ഷിച്ച വ്യത്യസ്ത ഫേഷ്യൽ ഹെയർ ലുക്കുകൾ തന്നെ ഒരു സ്റ്റൈൽ റഫറൻസാണ്.


MAMMOOTTY ജീൻസ്, ടി-ഷർട്ട്, ഷർട്ട് തുടങ്ങിയ സാധാരണ വസ്ത്രങ്ങൾ പോലും മമ്മൂട്ടി ധരിക്കുമ്പോൾ ഒരു ‘celebrity casual’ ലുക്കായി മാറുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. വെള്ള വസ്ത്രങ്ങളിൽ മമ്മൂട്ടിക്ക് പ്രത്യേക എല​ഗൻസുണ്ട്. പ്രത്യേകിച്ച് വെള്ള ഷർട്ടും മുണ്ടും; വളരെ സിംപിളായിട്ടും പ്രീമിയം ലുക്ക് നൽകുന്ന ഒരു സ്റ്റൈൽ പീസാണത്. പ്രായത്തിനനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കാതെ, സ്റ്റൈലിനനുസരിച്ച് പ്രായത്തെ മാറ്റുന്ന ലുക്ക് — ഇതാണ് മമ്മൂട്ടി ഫാക്ടർ.


പുതിയ ട്രെൻഡുകൾ തുടങ്ങുമ്പോഴോ അതിന് മുമ്പോ അത് മമ്മൂട്ടി അവതരിപ്പിച്ചിരിക്കും എന്ന് തീർച്ചയാണ്. ജെൻസികൾക്കിടയിൽ പോകുമ്പോൾ അദ്ദേഹത്തിന് അതേ വൈബാണ്. ഒരിക്കൽ ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്കെന്നാണ് പ്രായമാവുക എന്ന അവതാരകന്റെ ചോദ്യത്തിന് ഞാനും കാത്തിരിക്കുകയാണെന്നായിരുന്നു നടന്റെ മറുപടി. അതെ മമ്മൂക്ക, നിങ്ങൾക്ക് പ്രായമാകുന്നില്ല, കാലത്തിനും ദേശത്തിനും അതീതമായി എല്ലാവർക്കും ഒരു റോൾ മോഡായി എല്ലാക്കാലവും നിങ്ങളുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home