ഡൽഹിയിലെ ഹോസ്റ്റൽ കെട്ടിടങ്ങൾ സുരക്ഷിതമല്ല; ഓഡിറ്റ് നടത്തണമെന്ന് സിജെപി

Image Credit : Facebook/The Times of India
ന്യൂഡൽഹി : സത്യ നികേതനിൽ അഞ്ച് നിലകളുള്ള ഹോസ്റ്റൽ കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഡൽഹിയിലെ എല്ലാ പിജി ഹോസ്റ്റലുകളുടെയും സുരക്ഷ ഓഡിറ്റ് നടത്തണമെന്ന് സിജെപി ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കാനും പഠിക്കാനും വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്ന് അഭിജീത് ദിപ്കെ പറഞ്ഞു, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനേക്കാൾ സർക്കാർ മുൻഗണന നൽകുന്നത് വേറെ പലതിനുമാണെന്ന് ദീപ്കെ ആരോപിച്ചു.
ഡൽഹിയിലെ അപകട സ്ഥലത്തെത്തിയ സംഘടനാ സഹ-ഇൻ-ചാർജും ഉത്തര മേഖലാ നേതാവുമായ ദീപക് ബലിയാൻ, ദേശീയ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദീപ്കെ തന്റെ എക്സ് പോസ്റ്റിലൂടെ വിമർശിച്ചു. ഡൽഹി സർവകലാശാല സന്ദർശിച്ച് തന്റെ രാഷ്ട്രീയ പ്രസംഗത്തിൽ "ദിമാഗി നക്‌സൽ" എന്ന പദം ഉപയോഗിച്ച പ്രധാനമന്ത്രി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവണമെന്ന് ദീപ്കെ പറഞ്ഞു.
സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നതിന് എത്രകാലം വിദ്യാർഥികൾ ഇത്തരത്തിൽ വില കൊടുക്കേണ്ടിവരും? സുരക്ഷിതമായ ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, വിദ്യാർഥികൾക്ക് അടിസ്ഥാനമായി ഉറപ്പുവരുത്തണമെന്ന് ദീപ്കെ ആവശ്യപ്പെട്ടു. മികച്ച സുരക്ഷയും പരിചരണവും പിന്തുണയും ലഭിക്കാത്തതിനാൽ ഗോത്ര മേഖലകളിലും വിദ്യാർഥികൾ മരിക്കുന്നുണ്ട്. അതേസമയം രാജ്യത്തിന്റെ തലസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികൾ പോലും സുരക്ഷിതരല്ല. പ്രധാനമന്ത്രി വീണ്ടും ഡൽഹി സർവകലാശാല സന്ദർശിച്ച് കെട്ടിടം എങ്ങനെ തകർന്നുവെന്ന് വിശദീകരിക്കുമോ എന്നും ദീപ്കെ ചോദിച്ചു.
അതേസമയം കെട്ടിടം തകർന്ന പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. എല്ലാ വിദ്യാർഥികളെയും കണ്ടെത്തുന്നതുവരെ കുടുംബങ്ങളെ സഹായിക്കുന്നതിനും രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നതിനുമായി വളണ്ടിയർമാർ സ്ഥലത്ത് തുടരുമെന്നും സിജെപി അറിയിച്ചു.









0 comments