ad
Deshabhimani

ക്രൂഡ് ഓയിൽ വില കുതിച്ചു; ഓഹരി വിപണിയിൽ നഷ്ടത്തുടക്കം

Stock Market
വെബ് ഡെസ്ക്

Published on Sep 07, 2026, 11:34 AM | 1 min read

മുംബൈ : ആ​ഗോലതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് ഇന്ന് ആഭ്യന്തര വിപണിയെ ബാധിച്ചു. രാവിലെ സെൻസെക്സ് 115.37 പോയിന്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 76,400.06 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 50 സൂചിക 40.05 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 23,857.65 എന്ന നിലവാരത്തിൽ എത്തി. രാവിലെ 11.13 ന് സെൻസെക്സ് 419.56 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 76,095.87 എന്ന നിലയിലും നിഫ്റ്റി 132.10 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 23,765.60 എന്ന നിലവാരത്തിലുമാണ് വ്യാപാരം തുടരുന്നത്.


ഇന്ന് സെൻസെക്സിൽ പവർ​ഗ്രിഡ്, എൽറ്റി, ബിഇഎൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓ​ഹരികളാണ് മികച്ചു നിൽക്കുന്നത്. മഹീന്ദ്ര&മഹീന്ദ്ര, ടൈറ്റാൻ, എൻടിപിസി, ഐടിസി, സൺ ഫാർമ എന്നിവയാണ് നഷ്ടത്തിൽ തുടരുന്നത്.


നിഫ്റ്റിയിൽ പവർ​ഗ്രിഡ്, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ്, എൽറ്റി, അപ്പോളോ ഹോസ്പിറ്റൽ എന്നീ ഓ​ഹരികളാണ് നേട്ടത്തിൽ തുടരുന്നത്. ഇൻഫി, ടെക് മഹീന്ദ്ര, ട്രെന്റ്, ടാറ്റ സ്റ്റീൽ, വിപ്രോ എന്നീ ഓ​ഹരികൾ കുത്തനെ ഇടിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home