ലക്ഷ്യ, സാത്വിക്–ചിരാഗ് ഫൈനലിൽ

ലക്ഷ്യ സെൻ
കോവ്‌ലൂൺ
ബാഡ്‌മിന്റൺ കോർട്ടിൽ ഇന്ത്യക്ക് സന്തോഷദിനം. ഹോങ്കോങ് ഓപ്പൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യവും ഫൈനലിൽ. ലക്ഷ്യ സെമിയിൽ ചൈനീസ് തായ്‌പേയുടെ ചോ ടിയെൻ ചെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചു (23–21, 22–20).
രണ്ടുവർഷത്തിനുശേഷമാണ് ഇരുപത്തിനാലുകാരൻ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ കടക്കുന്നത്. ഇന്ന് ചൈനയുടെ രണ്ടാം സീഡ് ലി ഷി ഫെങ്ങാണ് കിരീടപ്പോരിൽ എതിരാളി.
സാത്വിക്–ചിരാഗ് കൂട്ടുകെട്ട് ചൈനീസ് തായ്‌പേയുടെ ബിങ് വെയ് ലിന്നിനെയും ചെൻ ചെങ് കുവാനെയും 21–17, 21–15ന് മറികടന്നു. ഫൈനലിൽ ഇന്ന് ചൈനയുടെ ലിയാങ് വെയ് കെങ്–വാങ് ചാങ് സഖ്യത്തെ നേരിടും.









0 comments