ഹോങ്‌കോങ് ഓപ്പണിൽ സാത്വിക്– ചിരാഗ് സഖ്യം സെമിയിൽ

ഹോങ്‌കോങ്: ഹോങ്‌കോങ് ഓപ്പൺ ബാഡ്‌മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായിരാജ്–ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ. ചൈനയുടെ ഹുകെ യുവാൻ– സിയാങ് യി സഖ്യത്തെയാണ് ഇന്ത്യൻ ജോടി മറികടന്നത്. സ്‌കോർ: 21-–12, 13–-21, 21–-16.
ടൂർണമെന്റിൽ അഞ്ചാം സീഡായ സാത്വികിനും ചിരാഗിനും എട്ടാം സീഡായ മലേഷ്യൻ ജോടിയാണ് സെമിയിലെ എതിരാളികൾ. ഇൗ സീസണിൽ ചൈനയിലും സിംഗപൂരിലും ഇന്ത്യൻ സഖ്യം കിരീടം ചൂടിയിരുന്നു.







0 comments