Deshabhimani

നടി സാമന്തയ്ക്കും രാജ് നിദിമൊരുവിനും ആൺകുഞ്ഞ് പിറന്നു; പേര് പങ്കുവച്ച് പോസ്റ്റ്

samantha and raj
വെബ് ഡെസ്ക്

Published on Nov 20, 2026, 04:25 PM | 1 min read

ഹൈദരാബാദ്: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിനും സംവിധായകൻ രാജ് നിദിമൊരുവിനും ആൺകുഞ്ഞ് പിറന്നു. നവംബർ 19നാണ് കുഞ്ഞ് ജനിച്ചതെന്നും 'ദേവ് നിദിമൊരു' എന്നാണ് പേരിട്ടിരിക്കുന്നതെന്നും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കുഞ്ഞിന്റെ വിരലുകളിൽ സാമന്തയും രാജും പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാർത്ത അറിയിച്ചത്.


തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് സാമന്ത കുറിച്ചു. ഗർഭകാലത്തെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം താരം നേരത്തേ ആരാധകരുമായി പങ്കുവച്ചിരുന്നു. പ്രസവത്തിനായി സിനിമയിലെ തിരക്കുകളിൽനിന്ന് താൽക്കാലിക ഇടവേളയെടുക്കുന്നതായും മുമ്പ് അറിയിച്ചിരുന്നു.


2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു സാമന്തയുടെയും രാജ് നിദിമൊരുവിന്റെയും വിവാഹം. 'ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ ഹിറ്റ് പ്രോജക്റ്റുകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home