ad
Deshabhimani

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ഗുൽവീർ സിങ്ങിന് വെള്ളി

gulveer

ഗുൽവീർ സിങ്| Photo: Getty Images

വെബ് ഡെസ്ക്

Published on Sep 25, 2026, 05:50 PM | 1 min read

ഐചി : പുരുഷന്മാരുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിങ്ങിന് വെള്ളി മെഡൽ. 28:29.38 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുൽവീർ ബഹ്റൈന്റെ ബിർഹാനു ബാലെവിനേക്കാൾ 1.87 സെക്കൻഡ് പിന്നിലായി. 28:27.51 സെക്കൻഡിലാണ് ബാലെവ് സ്വർണം നേടിയത്.


മത്സരത്തിന്റെ ഭൂരിഭാഗം സമയവും മുന്നിലുള്ള താരങ്ങൾക്കൊപ്പം നിലയുറപ്പിച്ച ഗുൽവീർ അവസാന ഘട്ടത്തിലും സ്വർണത്തിനായി ശക്തമായ പോരാട്ടം നടത്തി. അവസാന ഘട്ടത്തിൽ ബാലെവിനെ മറികടക്കാൻ ഇന്ത്യൻ താരത്തിനായില്ല.


2023ലെ ഹാങ്‌ചോങ് ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ വെങ്കലം നേടിയ ഗുൽവീറിന്റെ പ്രകടനം ഇത്തവണ വെള്ളിയിലേക്ക് ഉയർന്നു. ഈ വർഷം ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഗുൽവീർ വെള്ളി നേടിയിരുന്നു.


ഗുൽവീറിന്റെ വെള്ളിക്ക് ഒരു ദിവസം മുമ്പ് വനിതകളുടെ 10,000 മീറ്ററിൽ സീമ കുമാരി വെങ്കലം നേടിയിരുന്നു. 32:50.05 സെക്കൻഡിലാണ് സീമ മൂന്നാം സ്ഥാനത്തെത്തിയത്. ഇതോടെ വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ 16 വർഷത്തെ മെഡൽ വരൾച്ചയ്ക്കും അവസാനമായി.


വ്യാഴാഴ്ച നടന്ന മിക്സഡ് 4x400 മീറ്റർ റിലേയിലും ഇന്ത്യ വെള്ളി നേടിയിരുന്നു. വിശാൽ ടി കെ, പൂവമ്മ, മനു, വിത്യ രാമരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 3:14.46 സമയത്തിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. 3:12.87 എന്ന ഗെയിംസ് റെക്കോഡോടെ ബഹ്റൈൻ സ്വർണവും വിയറ്റ്നാം 3:14.54 സമയത്തിൽ വെങ്കലവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home