ad
Deshabhimani

ഹൈക്കോടതിയില്‍ വീഡിയോയ്ക്കും ലൈവ് സ്ട്രീമിങ്ങിനും കര്‍ശന നിയന്ത്രണം

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 25, 2026, 06:13 PM | 1 min read

കൊച്ചി : കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ്‌ എന്നിവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പുതിയ മാർഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്ത് ഹൈക്കോടതി. സ്ഥാപനത്തിന്റെ സുരക്ഷ, സ്വകാര്യത, സുഗമമായ പ്രവർത്തനം എന്നിവ മുൻനിർത്തിയാണ് നിയന്ത്രണം.


അഭിഭാഷകർ, മാധ്യമപ്രവർത്തകർ, ജീവനക്കാർ, കക്ഷികൾ, സന്ദർശകർ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. ഹെെക്കോടതി ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാൾ, ആട്രിയം എന്നിവിടങ്ങളിൽ അനുമതിയോടെ മാത്രമേ ചിത്രീകരണം അനുവദിക്കൂ. കോടതി ഹാളുകൾ, ജഡ്ജിമാരുടെ ചേംബറുകൾ, രജിസ്ട്രി ഓഫീസുകൾ, റെക്കോഡ് റൂമുകൾ, സുരക്ഷാവിഭാഗം എന്നിവിടങ്ങളിൽ ഫോട്ടോയും വീഡിയോയും പൂർണമായി നിരോധിച്ചു.


ഹൈക്കോടതി വളപ്പിൽ പകർത്തുന്ന ദൃശ്യങ്ങൾ സമ‍ൂഹമാധ്യമത്തിലോ ഡിജിറ്റൽ മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാൻ രജിസ്ട്രാർ ജനറലിന്റെ അനുമതിയും വേണം. ഔദ്യോഗിക ചടങ്ങുകളുടെ മാധ്യമ കവറേജിനും പ്രത്യേക അനുമതി വേണം. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home