ad
Deshabhimani

ഏഷ്യൻ ഗെയിംസ്: പോൾവോൾട്ടിൽ ബരണിക ഇളങ്കോവന് ചരിത്ര വെങ്കലം

Polvault

ബരണിക ഇളങ്കോവൻ| Photo:NDTV

വെബ് ഡെസ്ക്

Published on Sep 25, 2026, 06:09 PM | 1 min read

ഐചി : ഏഷ്യൻ ഗെയിംസിലെ വനിതകളുടെ പോൾവോൾട്ടിൽ ഇന്ത്യയുടെ ബരണിക ഇളങ്കോവന് ചരിത്ര വെങ്കലം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പോൾവോൾട്ടിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. പുരുഷ, വനിതാ വിഭാഗങ്ങൾ ഉൾപ്പെടെ പോൾവോൾട്ടിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ കൂടിയാണിത്.


കസാഖിസ്ഥാന്റെ പോളിന ഇവാനോവയും ബരണികയും ഒരേ ഉയരം മറികടന്നു. ഇരുവരുടെയും ശ്രമങ്ങളുടെ എണ്ണവും ഒരുപോലെയായതിനാൽ കൗണ്ട്‌ബാക്ക് നിയമപ്രകാരമാണ് ഇരുവർക്കും വെങ്കലം ലഭിച്ചത്.


അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം സിന്ധുശ്രീ ഗണേശയ്ക്ക് മത്സരത്തിൽ ഒരു മാർക്ക് പോലും രേഖപ്പെടുത്താനായില്ല. ഉയരം മറികടക്കുന്നതിൽ വിജയിക്കാതിരുന്നതോടെ സിന്ധുശ്രീ മെഡൽ പോരാട്ടത്തിൽ നിന്ന് പുറത്തായി. ഇതോടെ ഏഷ്യൻ ഗെയിംസിലെ പോൾവോൾട്ടിൽ ചരിത്രമെഴുതിയാണ് ബരണികയുടെ മെഡൽ നേട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home