print edition ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു; വരവേൽക്കാൻ അഹമ്മദാബാദ്

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് ഒൗദ്യോഗിക സമാപനം. അഹമ്മദാബാദാണ് 2030ലെ ഗെയിംസിന്റെ വേദി. ഗ്ലാസ്‌ഗോയിലെ ഹൈഡ്രോ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തിന് കോമൺവെൽത്ത് ഗെയിംസ് പതാകയും ബാറ്റണും കൈമാറി. ഒളിന്പിക്‌സ് മെഡൽ ജേതാവ് നീരജ് ചോപ്രയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയാണ് ഏറ്റുവാങ്ങിയത്.
സമാപന ചടങ്ങിൽ വനിതാ ബോക്‌സിങ് താരവും 57 കിലോ വിഭാഗത്തിലെ സ്വർണ മെഡൽ ജേതാവുമായ ജാസ്‌മിൻ ലംബോറിയ ഇന്ത്യൻ പതാകയേന്തി. മാനുഷി ചില്ലാർ, ശങ്കർ മഹാദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. സ്‌കോട്ടിഷ് കലാപരിപാടികളും പിന്നാലെ അരങ്ങേറി. ഒടുവിൽ ‘നന്ദി ഗ്ലാസ്‌ഗോ’ എന്ന് മുഴങ്ങി. അഹമ്മദാബാദ് സ്വാഗതമോതി.
ഗെയിംസിന്റെ ശതാബ്‌ദി വർഷത്തിലാണ് ഇന്ത്യ വേദിയാകുന്നത്. രണ്ടാം തവണയാണ് ആതിഥേയരാകുന്നത്. ഗ്ലാസ്‌ഗോയിൽ നാലാംസ്ഥാനമായിരുന്നു ഇന്ത്യക്ക്.










0 comments