കെർലി പിന്മാറി


Sports Desk
Published on Aug 01, 2025, 12:00 AM | 1 min read
ന്യൂയോർക്ക്
നൂറ് മീറ്ററിലെ മുൻ ലോക ചാമ്പ്യൻ അമേരിക്കയുടെ ഫ്രെഡ് കെർലി ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽനിന്ന് പിൻമാറി. ഇൗയാഴ്ച നടക്കുന്ന അമേരിക്കൻ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ലെന്ന് മുപ്പതുകാരൻ അറിയിച്ചു. ഇതോടെയാണ് ലോക മീറ്റിന് ഇല്ലെന്ന് ഉറപ്പായത്. ദേശീയ മീറ്റിൽ മികച്ച പ്രകടനം നടത്തുന്നവരാണ് അമേരിക്കയിൽനിന്ന് ലോക മീറ്റിന് പങ്കെടുക്കുക. രണ്ടുവട്ടം ഒളിമ്പിക്സ് മെഡലണിഞ്ഞ കെർലി 2022 ലോക ചാമ്പ്യൻഷിപ്പിലാണ് സ്വർണം നേടിയത്.









0 comments