ad
Deshabhimani

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധു ക്വാർട്ടറിൽ

p v sindhu
വെബ് ഡെസ്ക്

Published on Aug 29, 2025, 12:45 AM | 1 min read

പാരിസ്‌: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻ ചാമ്പ്യൻ പി വി സിന്ധു ക്വാർട്ടറിൽ. വനിതാ സിംഗിൾസിൽ ലോക രണ്ടാം നമ്പറുകാരി ചൈനയുടെ വാങ്‌ ഷിയിയെ തകർത്തു. സ്‌കോർ: 21–19, 21–15. നാൽപ്പത്തെട്ട്‌ മിനിറ്റിനുള്ളിൽ കളി തീർത്ത് മുപ്പതുകാരി. ക്വാർട്ടറിൽ ഇന്ന്‌ ഇന്തോനേഷ്യയുടെ പുത്രി കുസുമ വർദാനിയെ നേരിടും. ലോക ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം ഉൾപ്പെടെ അഞ്ച്‌ മെഡലുകളുണ്ട്‌ സിന്ധുവിന്‌.


പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്‌ എസ്‌ പ്രണോയ്‌ പുറത്തായി. ആവേശകരമായ കളിയിൽ ഡെൻമാർക്കിന്റെ ആൻഡേഴ്‌സ് ആന്റൺസണിനോട്‌ പൊരുതി തോറ്റു (8-–21, 21–-17, 21-–23). മിക്‌സഡ്‌ ഡബിൾസിൽ ഇന്ത്യൻ സഖ്യം ധ്രുവ്‌ കപിലയും താനിഷ ക്രാസ്‌റ്റോയും ക്വാർട്ടറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home