ad
Deshabhimani

print edition ഫിയാേസ്‌റ്റോ ബാസ്‌കറ്റ്‌ബോൾ; കെഎസ്ഇബി വനിതകൾ ഫൈനലിൽ

kseb basketball

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന ഫിയോസ്റ്റോ സുവർണ ജൂബിലി അഖിലേന്ത്യാ ബാസ്-കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കെഎസ്ഇബി തിരുവനന്തപുരത്തിനെതിരെ ചെന്നൈ ഐസിഎഫിന്റെ കൃഷ്ണപ്രിയ പോയിന്റ് നേടാനുള്ള ശ്രമത്തിൽ. ഫോട്ടോ: ജഗത് ലാൽ

വെബ് ഡെസ്ക്

Published on Apr 11, 2026, 08:06 AM | 1 min read

കോഴിക്കോട് : ഫിയാസ്‌റ്റോ സുവർണ ജൂബിലി അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ കെഎസ്ഇബി വനിതകൾ ഫൈനലിൽ കടന്നപ്പോൾ പുരുഷ ടീം സെമിയിലെത്തി. ലീഗ് റൗണ്ടിൽ തോൽവിയറിയാതെയാണ്‌ വനിതകളുടെ മുന്നേറ്റം. അവസാന മത്സരത്തിൽ ഐസിഎഫ് ചെന്നൈയെ 99-–27ന്‌ തകർത്തു. പി എസ്‌ ജെസ്‌ലിയും(17 പോയിന്റ്‌) സ്വപ്‌ന മെറിൻ ജിജുവും(15) തിളങ്ങി. ഈസ്‌റ്റ്‌ റെയിൽവേയെയും സൗത്ത് സെൻട്രൽ റെയിൽവേയെയും നേരത്തെ കീഴടക്കിയിരുന്നു. ഐസിഎഫ് ചെന്നൈയും സൗത്ത് സെൻട്രൽ റെയിൽവേയും തമ്മിലുള്ള മത്സര വിജയികളാകും ഫൈനലിൽ കെഎസ്ഇബിയുടെ എതിരാളി.


മറ്റൊരു മത്സരത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ സെക്കന്തരാബാദ് 84–73ന്‌ ഈസ്‌റ്റേൺ റെയിൽവേ കൊൽക്കത്തയെ തോൽപ്പിച്ചു. സൗത്ത് സെൻട്രൽ റെയിൽവേക്കായി പുഷ്‌പ സെന്തിൽകുമാർ 14 പോയിന്റ്‌ നേടി. പുരുഷ വിഭാഗം സെമിയിൽ കെഎസ്‌ഇബി ഇന്ത്യൻ ചെന്നൈയെ നേരിടും. യങ് ഒറിയോൺസ് ബംഗളൂരു ഐസിഎഫ്‌ ചെന്നൈയുമായി ഏറ്റുമുട്ടും. ഇന്ത്യൻ ബാങ്ക് ഐസിഎഫിനെ 88–75 ന് തോൽപ്പിച്ചു. യങ് ഒറിയോൺസ് ബംഗളൂരു എയർഫോഴ്‌സിനെ കീഴടക്കി. കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്ത്‌ ഇന്ന്‌ വൈകീട്ടാണ്‌ സെമി. അഞ്ചുമുതൽ മത്സരങ്ങൾ തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home