ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

ആംസ്റ്റൽവീൻ: പുരുഷ ലോകകപ്പ് ഹോക്കിയിലെ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ടിനോട് 4-2നാണ് തോൽവി. ആദ്യ ഘട്ടത്തിൽ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോൽവി. ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങും ദിൽപ്രീത് സിങ്ങും ഇന്ത്യയ്ക്ക് ലീഡ് നൽകിയെങ്കിലും ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് ജയം പിടിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി നിക്കോളാസ് ബാന്ധുറക് ഇരട്ടഗോൾ നേടി. സ്റ്റ്യുവാർട്ട് റഷ്‌മേറും ഹെൻറി ക്രോഫ്റ്റും വലകുലുക്കി. ജയത്തോടെ പൂൾ ഡിയിൽ ഇംഗ്ലണ്ടിന് ആറ് പോയന്റായി. ഇന്ത്യയ്ക്ക് മൂന്ന് പോയന്റാണുള്ളത്. അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ബുധനാഴ്ച പാകിസ്താനെതിരെയുള്ള അവസാന മത്സരം ഇന്ത്യക്ക് നിർണായകമാണ്. പാകിസ്താനെതിരെ വിജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് അടുത്ത റൗണ്ടിൽ പ്രവേശനം ഉറപ്പാക്കാൻ കഴിയൂ.
ആദ്യ മത്സരത്തിൽ വെയിൽസിനെ ഇന്ത്യ (3–1) കീഴടക്കിയിരുന്നു. കളിയിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കായി മൂന്ന് ഗോളും പെനാൽറ്റി കോർണറുകളിൽ നിന്നാണ് പിറന്നത്.









0 comments