ad
Deshabhimani

പതിനാറാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ്; ​ഗിന്നസിൽ ഇടംപിടിച്ച് ലക്ഷ്മണൻ മെയ്യപ്പൻ

laksmanan meyyappan ca
വെബ് ഡെസ്ക്

Published on Aug 17, 2026, 09:11 PM | 1 min read

ദുബായ്: കുട്ടിക്കൂട്ടുകാർ എന്ത് കരിയർ തിരഞ്ഞെടുക്കണമെന്ന ആലോചന തുടങ്ങുന്ന സമയത്ത് ഒരു കൊച്ചുമിടുക്കൻ തന്റെ കരിയർ സെറ്റാക്കിയിട്ടുണ്ടേ! 16 വയസുള്ള ഇന്ത്യക്കാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ഗിന്നസ് റെക്കോഡിട്ടു. ലക്ഷ്മണൻ മെയ്യപ്പൻ എന്ന കൗമാരക്കാരനാണ് അപൂർവ നേട്ടത്തിനുടമ. 16 വയസും 141 ദിവസവും പ്രായമുള്ളപ്പോൾ ദുബായ്‍യിൽ വച്ചാണ് ലക്ഷ്മൺ ഔദ്യോ​ഗികമായി ചാർട്ടേഡ് അക്കൗണ്ടന്റാകുന്നത്.


കോവിഡ്-19 മഹാമാരിയുടെ സമയത്താണ് ലക്ഷ്മണിന് അക്കൗണ്ടിങ് പഠനത്തിൽ താൽപര്യം തുടങ്ങിയത്. പത്താം ക്ലാസ് പൂർത്തിയാക്കിയതിന് പിന്നാലെ അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനുള്ള എസിസിഎ യോ​ഗ്യതയ്ക്കായി പഠനം ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ തന്നെ ആ കൗമാരക്കാരന് ലക്ഷ്യം കൈവരിക്കാനായി. പ്രൊഫഷണൽ യോഗ്യതയായ സിഎഫ്എ ചാർട്ടർ നേടുകയും ചെയ്തു. നിലവിൽ ഫിനാൻസിൽ എംഎസ്‍സിക്ക് പഠിക്കുകയാണ് ലക്ഷ്മണൻ.


ദുബായിലെ സെഞ്ച്വറി ഫിനാൻഷ്യലിൽ സീനിയർ റിസർച്ച് അനലിസ്റ്റായി ജോലിയും ചെയ്യുന്നുണ്ട്. സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നതിന് ഉപദേശങ്ങൾ നൽകുക, വിവിധ വിപണികളെക്കുറിച്ച് വിശകലനം നടത്തുക, പുതിയ മാറ്റങ്ങളിൽ ​ഗവേഷണം നടത്തുക എന്നിവയാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ധനകാര്യം കഴിഞ്ഞാൽ ലക്ഷമണന് ഏറ്റവുമിഷ്ടം വാച്ചുകൾ രൂപകൽപ്പന ചെയ്യലും അവയുടെ നിർമാണവുമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home