ad
Deshabhimani

കെസിഎൽ മികച്ച സാധ്യതകൾ ഒരുക്കുന്നു: സഞ്ജു സാംസൺ

sanju.jpg
വെബ് ഡെസ്ക്

Published on Aug 17, 2026, 08:45 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കേരള ക്രിക്കറ്റ് ലീ​ഗ് (കെസിഎൽ) വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഐപിഎൽ ടൂർണമെൻ്റിൻ്റെ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും കെസിഎൽ ടൂർണമെൻ്റിൻ്റെ ഐക്കൺ കൂടിയായ സഞ്ജു പറഞ്ഞു. കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായി നടന്ന ടീം ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലെത്തി. കോവളം ലീല റാവിസിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു. മന്ത്രി പി സി വിഷ്ണുനാഥ് പ്രത്യേക അതിഥിയായി. കേരള ക്രിക്കറ്റിന്റെ 75 വർഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.


​ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക്, ഹോസ്പിറ്റാലിറ്റി പാർട്ണർ ദി ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക്, കൊല്ലം റമീസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററേഴ്സ് എന്നീ സ്പോൺസർമാരെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


ആ​ഗസ്ത് 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാവുക. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്തംബർ അഞ്ചിന് നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home