ad
Deshabhimani

നിതി ആയോ​ഗ് സിഇഒയായി അനുരാ​ഗ് ജെയിൻ ചുമതലയേറ്റു

anurag
വെബ് ഡെസ്ക്

Published on Aug 17, 2026, 09:45 PM | 1 min read

ന്യൂഡൽഹി : നിതി ആയോ​ഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അനുരാ​ഗ് ജെയിൻ ഐഎഎസ് ചുമതലയേറ്റു. ബിവിആർ സുബ്രഹ്മണ്യത്തിന്റെ നിയമന കാലാവധി ഫെബ്രുവരിയിൽ പൂർത്തിയായതിന് പിന്നാലെയാണ് അനുരാ​ഗ് ജെയിൻ ഈ പദവിയിലേക്കെത്തുന്നത്.
രണ്ടു വർഷത്തേക്കാണ് നിയമനം. മധ്യപ്രദേശ് ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ജോയിന്റ് സെക്രട്ടറി, ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അടക്കം സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢ് കേഡർ ഉദ്യോഗസ്ഥ നിധി ഛിബർ കഴിഞ്ഞ ഫെബ്രുവരി മുതൽ നിതി ആയോഗ് സിഇഒയുടെ അധികച്ചുമത വഹിച്ചു വരികയാണ്.
ഐഐടി ഖരഗ്‌പൂരിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി ടെക് കരസ്ഥമാക്കിയ അനുരാ​ഗ് ജെയിൻ, അമേരിക്കയിലെ മാക്‌സ്‌വെൽ സ്കൂളിൽ നിന്ന് പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സിഇഒയായി ചുമതലയേൽക്കുന്ന അനുരാ​ഗ് ജെയിനെ സ്വാ​ഗതം ചെയ്തുകൊണ്ട് തിങ്കളാഴ്ച നീതി ആയോ​ഗ് എക്സിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home