ad
Deshabhimani

ഹോർമുസ്: തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കും; ഭീഷണി മുഴക്കി ട്രംപ്

donald trump
വെബ് ഡെസ്ക്

Published on Aug 17, 2026, 10:26 PM | 1 min read

വാഷിങ്‌ടൺ: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങൾക്ക് തടസ്സംനിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാനുമായി ഇറാന്റെ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് ട്രംപിന്റെ ഭീഷണി. അമേരിക്കൻ ഇടപെടലില്ലാതെ ഇറാൻ നേരിട്ട്‌ ഒമാനുമായി ചർച്ച നടത്തിയതാണ്‌ ട്രംപിനെ പ്രകോപിപ്പിച്ചത്. ഒമാന്റെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തോളം ഇന്ത്യക്കാരാണ്. അതിൽ ഭൂരിപക്ഷവും മലയാളികളും.


അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 60 ദിവസത്തെ വെടിനിർത്തൽ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇറാൻ കീഴടങ്ങാൻ തയാറാകണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള തന്റെ ചിന്തയിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഒരു ഘടകമല്ല. ഇറാനുമായുള്ള ചർച്ചകളിൽ ഒമാൻ തടസ്സമായി നിന്നാൽ ശക്തമായ സൈനിക നടപടിയും ബോംബാക്രമണവും നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home